ADVERTISEMENT

സിഡ്നി ∙ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള വെയ്ക‍്‍ലിയിലെ ക്രൈസ്റ്റ് ദ് ഗുഡ് ഷെപ്പേഡ് പള്ളിയിൽ ബിഷപ്പിനു കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ശനിയാഴ്ച ബോണ്ടി ജംക‍്‍ഷനിലെ മാളിൽ 6 പേർ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമല്ല എന്നും പൊലീസ് വ്യക്തമാക്കി. ഓർത്തഡോക്സ് അസീറിയൻ വിഭാഗത്തിന്റെ ശുശ്രൂഷ നടക്കുമ്പോൾ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ ബിഷപ് മാർ മാരി ഇമ്മാനുവലിനും വൈദികൻ ഐസക് റോയലിനും ഉൾപ്പെടെ 4 പേർക്കു കുത്തേറ്റിരുന്നു.

ആക്രമണം നടത്തിയ പതിനാറുകാരനെ വിശ്വാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. നിയമവിരുദ്ധ ആയുധം കൈവശം വച്ചതിനുൾപ്പെടെ പലതവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പള്ളിയിൽ തടിച്ചുകൂടിയ ജനം പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

English Summary:

Attack on bishop mar mari emmanuel in Sydney was terrorist attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com