ADVERTISEMENT

ചിക്കൻ വറുത്തും കറിവച്ചും കഴിച്ചു മടുത്തോ? ബേക്ക് ചെയ്ത് പെട്ടെന്നൊരു ചിക്കൻ വെറൈറ്റി കറി തയാറാക്കിയാലോ?

ചേരുവകൾ

ചിക്കൻ – 500 ഗ്രാം

മാരിനേറ്റ് ചെയ്യാൻ

  • മുളകുപൊടി      – 1 ടീസ്പൂൺ
  • ജീരകപ്പൊടി (വറുത്തത്) – ½ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • ഉപ്പ് – 1 ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ – 2 ടീസ്പൂൺ

കറിക്ക് ആവശ്യമായ ചേരുവകൾ

  • സവാള പൊടിയായി അരിഞ്ഞത് – 2 കപ്പ്
  • വെളുത്തുള്ളി അരി‍ഞ്ഞത്       – 2 ടേബിൾസ്പൂൺ
  • പുളി പേസ്റ്റ്       – 2 ടേബിള്‍സ്പൂൺ
  • തൈര്         – 1 കപ്പ്
  • ഗരംമസാല             – 2 ടീസ്പൂൺ
  • ജീരകപ്പൊടി      – 1 ടീസ്പൂണ്‍
  • മഞ്ഞൾപ്പൊടി      – 1 ടീസ്പൂൺ
  • മല്ലിപ്പൊടി      – 1 ടീസ്പൂൺ
  • പാപ്പ്റിക്ക പൗഡർ /മുളകുപൊടി – 1 ടീസ്പൂൺ
  • എണ്ണ      – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • മുളകുപൊടി,ജീരകപ്പൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,ഉപ്പ്, വെജിറ്റബിൾ ഓയിൽ എന്നിവ ചിക്കനിൽ ചേർത്ത് മാരിനേറ്റ് ചെയ്യുക. കുറഞ്ഞത് 20 മിനിറ്റ് മസാലപുരട്ടി വയ്ക്കണം.
  • ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം നിറം മാറിത്തുടങ്ങുമ്പോൾ സവാള ചേർക്കാം. നന്നായി വഴന്ന ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം.
  • ബാക്കി ചേരുവകളും സവാള വെളുത്തുള്ളി കൂട്ടും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
  • അവ്ൻ ഡിഷിൽ ചിക്കൻ നിരത്തിയ ശേഷം അരച്ചെടുത്ത കൂട്ട് ചേർക്കാം.
  • അവ്ൻ 200°Cയിൽ പ്രീഹീറ്റ് ചെയ്തിടണം.
  • 175°C ൽ 25 മിനിറ്റ് ബേക്ക് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com