ADVERTISEMENT

സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധേയയായ മലയാള സിനിമയിലെ പ്രിയതാരം മോളി കണ്ണമാലി കൈപ്പുണ്യം ഉള്ള ഒരു പാചകക്കാരി കൂടിയാണ്. ചാളമേരിയെന്ന് അറിയപ്പെടുന്ന മോളി കണ്ണമാലി സ്പെഷൽ ചാളക്കറി വയ്ക്കുന്ന വിഡിയോ കാണാം.

ചേരുവകൾ

  • മത്തി – 10 എണ്ണം
  • ഉളളി – 10
  • ഇഞ്ചി – ഒരു കഷണം
  • വെളുത്തുള്ളി – 6 അല്ലി
  • പച്ചമുളക് – 4 എണ്ണം
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • വിനാഗിരി - 1 സ്പൂൺ

തയാറാക്കുന്ന വിധം

മത്തി നന്നായി കഴുകി വൃത്തിയാക്കി. മത്തിയുടെ രണ്ടു വശവും നീളത്തിൽ ഒന്ന് വരയുക (പിളർക്കുക) ഇങ്ങനെ ചെയ്യുന്നത് ഉപ്പും പുളിയും പിടിക്കാൻ വേണ്ടിയാണ്. അതിനുശേഷം ഉള്ളി ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഒരു ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ചതച്ചുവച്ച ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കൂട്ട് ഇട്ട് അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള മുളകുപൊടിയും ചേർത്ത് നന്നായി മൂപ്പിക്കുക മുളകു പൊടി മൂത്തു കഴിഞ്ഞാൽ അല്പം വിനാഗിരിയും വെള്ളവും ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് മീൻ ചേർത്ത് പത്തുമിനിട്ട് നേരം മൂടി വയ്ക്കുക. പത്ത് മിനിറ്റിനു ശേഷം തുറന്നു നോക്കുക. ചാളക്കറി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com