ഡ്രാഗൺ ഫ്രൂട്ട് എന്ന മാന്ത്രികപ്പഴം കൊണ്ട് മിൽക്ക് ഷേക്ക്

dragon-fruit-milk-shake
SHARE

മലേഷ്യയിൽ നിന്നും നമ്മുടെ നാട്ടിലെത്തിയ ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. മുട്ടയുടെ ആകൃതിയും പേരയ്ക്കയെക്കാൾ വലിപ്പവുമുള്ള ഈ പഴം കൊണ്ട് രുചികരമായ മിൽക്ക് ഷേക്ക് തയാറാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത് ഫുഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയാണ്.

ചേരുവകൾ

  • ഡ്രാഗൺ ഫ്രൂട്ട് 
  • ഐസ്ക്രീം
  • പഞ്ചസാര 
  • പാൽ

തയാറാക്കുന്ന വിധം

നാലു ചേരുവകളും മിക്സിയിലിട്ട് അടിച്ചെടുത്താൽ അടിപൊളി ഹെൽത്തി മിൽക്ക് ഷേക്ക് റെഡി

പോഷകഗുണങ്ങൾ

∙ കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം.

∙ വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും.

∙ മഗ്നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്ക്ക് സഹായിക്കും.

∙ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങളാൽ സമ്പന്നം.

∙ കൊളസ്‌ട്രോളും അമിതഭാരവും കുറയ്‌ക്കും, ഹൃദയത്തെ സംരക്ഷിക്കും.

∙ രക്‌തത്തിലെ കാൻസറിനെ ചെറുക്കുന്ന ആൻറി ഓക്‌സഡൻറുകൾ ധാരാളമുണ്ട്.

∙ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കും.

∙ ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ വാർധക്യവും വാതവും അകറ്റും ചെറുക്കും.

English Summary: Dragon Fruit Milk Shake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA