ആടിന്റെ തലച്ചോർ കഴിച്ചിട്ടുണ്ടോ? വെറൈറ്റി ഫ്രൈയുമായി ഫിറോസ്–വിഡിയോ

brain-fry
SHARE

സ്ഫടികം സിനിമയിലെ ആടു തോമ എന്ന മോഹൻലാൽ കഥാപാത്രം ആട്ടിൻ ചോര കുടിച്ചപ്പോൾ കൈ അടിച്ചു സ്വീകരിച്ച മലയാളികൾക്ക് മുന്നിലേക്ക് ഇതാ ആടിന്റെ ബ്രെയിൻ ഫ്രൈയുമായി ഫിറോസ് ചുട്ടിപ്പാറ എത്തുന്നു. 25 ആടിന്റെ തലച്ചോർ കൊണ്ടൊരു ഫ്രൈ...

ചേരുവകൾ

 • ആടിന്റെ തലച്ചോർ
 • ജീരകം
 • പെരുംജീരകം
 • ഗ്രാമ്പൂ
 • പച്ചമുളക്
 • ചെറിയ ഉള്ളി
 • ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്
 • മഞ്ഞൾപ്പൊടി
 • മുളകു പൊടി
 • കുരുമുളകു പൊടി
 • ഗരംമസാല പൊടി
 • മുട്ട
 • വെളിച്ചെണ്ണ
 • ഉപ്പ്
 • കറിവേപ്പില

തയാറാക്കുന്ന വിധം

ആടിന്റെ ബ്രെയിൻ നന്നായി കഴുകി എടുക്കുക. അടുപ്പ് കത്തിച്ച് ഒരു പാത്രത്തിൽ പകുതി ഭാഗം വെള്ളം ഒഴിച്ച് അതിലേക്ക് ഈ ബ്രെയിൻ ഇട്ട് അടച്ച് വച്ച് വേവിക്കുക. അല്പ സമയം കഴിയുമ്പോൾ ബ്രെയിൻ തിളച്ച വെള്ളത്തിൽ നിന്ന് കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ജീരകവും പെരുംജീരകവും ഗ്രാമ്പുവും കുറച്ച് കറിവേപ്പിലയും പച്ചമുളകും ചെറിയ ഉള്ളിയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി‍–വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അല്പം മഞ്ഞൾപ്പൊടി, മുളകുപൊടി, അല്പം കുരുമുളകു പൊടി,കുറച്ച് ഗരംമസാലപൊടിച്ചത് എന്നിവ ഇട്ട് ഈ മസാലകളൊക്കെ ഒന്നു മൂത്തു കഴിയുമ്പോൾ തലച്ചോറ് ഇട്ട് നന്നായി യോജിപ്പിക്കുക. ഇതൊന്ന് ഡ്രൈ ആയി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി. മറ്റൊരു ചീനച്ചട്ടി വച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് പച്ചമുളകും കറിവേപ്പിലയും മൂപ്പിച്ച് എടുക്കുക. ഈ എണ്ണയിലേക്ക് ആവശ്യത്തിന് മുട്ടകൾ പൊട്ടിച്ചൊഴിച്ച് അല്പം ഉപ്പും ചേർത്ത് നന്നായി ചിക്കിയെടുക്കുക. ഇത് അടുപ്പിൽ നിന്ന് മാറ്റി വെന്തിരിക്കുന്ന ബ്രെയിൻ വീണ്ടും അടുപ്പിൽ വച്ച് ഈ മുട്ട ചിക്കിയത് ചേർത്ത് നന്നായി മിക്സ് ചെയ്യുന്നു. അതിലേക്ക് മൂപ്പിച്ചു വച്ചിരിക്കുന്ന പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം അടുപ്പില്‍ നിന്ന് ഇറക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

ശ്രദ്ധിക്കാൻ

മുട്ട ചേർക്കുമ്പോൾ ഒരു ബ്രെയിനിന് രണ്ട് അല്ലെങ്കിൽ മൂന്ന് മുട്ടയെങ്കിലും ചേർക്കണം. 

English Summary: 25 Goat Brain Fry Recipe by Firoz Chuttipara, Food Vlog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA