സിംപിൾ പവർഫുൾ തക്കാളിക്കറിയുമായി ലക്ഷ്മി നായർ

tomato-curry-ln-vlog
SHARE

ചപ്പാത്തിക്കൊപ്പം കഴിക്കാൻ രുചികരവും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ തക്കാളി കറി. പത്ത് മിനിറ്റുകൊണ്ട് തയാറാക്കാം.

ചേരുവകൾ

 • തക്കാളി– 4 എണ്ണം
 • സവാള വലുത് – 2 എണ്ണം
 • പച്ചമുളക് – 2 എണ്ണം
 • നെയ്യ് – 1 ½ ടീസ്പൂൺ
 • ജീരകം – ½ ടീസ്പൂൺ
 • ഉലുവ– ½ ടീസ്പൂൺ
 • വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
 • ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
 • മഞ്ഞൾപൊടി – ½ ടീസ്പൂൺ
 • കശ്മീരിമുളകു പൊടി – 2 ടീസ്പൂൺ
 • മല്ലിപ്പൊടി – 1½ ടീസ്പൂൺ
 • ഗരംമസാലപൊടി – ¾ ടീസ്പൂൺ
 • വെള്ളം – 1 കപ്പ്
 • ഉപ്പ് – ആവശ്യത്തിന്
 • കട്ടി തേങ്ങപ്പാൽ – ¾ കപ്പ്
 • മല്ലിയില– ആവശ്യത്തിന്
 • പഞ്ചസാര – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം തക്കാളികൾ ഓരോന്നും ആറ് കഷണങ്ങളായി മുറിക്കുക. സവാളയും വലിയ കഷണങ്ങളായി മുറിക്കുക, പച്ചമുളക് രണ്ടായി കീറി ഇടുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും റെഡിയാക്കി വയ്ക്കുക.

സ്റ്റൗ കത്തിച്ച് ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നര ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി അര ടീസ്പൂൺ നല്ല ജീരകം, അര ടീസ്പൂൺ ഉലുവ എന്നിവ ഇട്ട് മൂപ്പിക്കുക അതിനുശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. സവാളയുടെ കളർ മാറിത്തുടങ്ങുമ്പോൾ ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഓരോ ടീസ്പൂൺ വീതം ചേർക്കുക. ഇതിന്റെ പച്ചചുവ മാറിയശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ടു ടീസ്പൂൺ പിരിയൻ മുളകുപൊടിയും ഒന്നര ടീസ്പൂൺ മല്ലിപ്പൊടിയും, മുക്കാൽ ടീസ്പൂൺ ഗരംമസാലപ്പൊടിയും ചേർത്ത് മൂപ്പിക്കുക. അതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക (തക്കാളി ഒന്നു വാടിക്കിട്ടിയാൽ മതി) രണ്ടു മിനിറ്റിനു ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് അല്പം ഉപ്പും േചർത്ത് പാത്രം അടച്ചു വച്ച് അഞ്ചു മിനിറ്റ് വേവിക്കുക. അതിനു ശേഷം അടപ്പു തുറന്ന് ഒന്നിളക്കിയശേഷം മുക്കാൽ കപ്പ് കട്ടി തേങ്ങാപ്പാലും കൂടി ചേർത്ത് ഇളക്കുക. കുറച്ച് മല്ലിയിലയും അരടീസ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് രണ്ടു മിനിറ്റ് നേരം ഇളക്കിക്കൊടുക്കുക. നല്ലൊരു തിള വന്ന ശേഷം തീ ഓഫ് ചെയ്യുക. ചപ്പാത്തിക്കൊരു സിംപിൾ ടൊമാറ്റോ കറി റെഡി.

English Summary: Tomato Curry Recipe by Lekshmi Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA