ADVERTISEMENT

കോവിഡ് ഭീതിയിൽ സീരിയലിനു ബ്രേക്ക്, നാടൻ ഫുഡ് വ്ലോഗിൽ കയ്യടി നേടി രശ്മി സോമൻ. ദുബായിൽ നിന്നും മഴവിൽ മനോരമയിലെ അനുരാഗം സീരിയൽ ഷൂട്ടിന് രണ്ട് മാസം മുൻപ് നാട്ടിലെത്തിയതാണ് രശ്മി, ലോക്ഡൗൺ കാരണം ഷൂട്ടിങ് എല്ലാം നിർത്തിവച്ചിരിക്കുകയാണ്. നാട്ടിലെ പറമ്പിൽ നിന്നും നാടൻ ചക്കവിഭവങ്ങൾ തയാറാക്കി വ്ളോഗിൽ ഇട്ടാണ് ലോക്ഡൗൺ സമയം രശ്മി ചിലവഴിക്കുന്നത്. ഗുരുവായൂരിലെ വീട്ടിൽ അച്ഛനും അമ്മയും പാചകത്തിൽ സഹായിക്കാനുണ്ട്.

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചക്ക മുളകിഷ്യം തന്റെ പ്രിയപ്പെട്ട വിഭവമാണെന്നും പറഞ്ഞാണ് പാചകക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പുറത്തൊന്നും പോകാൻ പറ്റാത്തതുകൊണ്ട് വീട്ടിലിരുന്ന് പാചകം  വിഡിയോസ് എടുത്ത് എഡിറ്റ് ചെയ്ത് ഇടുകയാണ് ഇപ്പോഴത്തെ ജോലി. കൂടുതൽ നാടൻ വിഭവങ്ങൾ ഉടൻ തന്നെ യൂട്യൂബ് ചാനലിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com