കൊതിപ്പിക്കുന്ന രുചിയിൽ ഒരു കുട്ടനാടൻ താറാവ് റോസ്‌റ്റ്

duck-roast
SHARE

വീട്ടിലിരിക്കുമ്പോൾ ഒരു കുട്ടനാടൻ താറാവ് റോസ്‌റ്റ് തയാറാക്കിയാലോ? അജ്മൽ ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജ്മൽ വി എ കോവിഡ് ദിനങ്ങളിൽ പാചക പരീക്ഷണത്തിലാണ്, സാധാരണ താറാവ് കറിവയ്ക്കുമ്പോൾ‍ കഷണങ്ങൾ വെന്തു കിട്ടാൻ താമസമാണ്. ഇതാ ഈ രീതി പരീക്ഷിച്ചു നോക്കു താറാവ് സൂപ്പറായി വെന്തു വരും.

തയാറാക്കുന്ന വിധം

താറാവ് ഇറച്ചി ഉപ്പും വിനാഗിരിയും ചേർത്ത് കഴുകി എടുക്കുക. 

ഇത് ഉപ്പ്, മഞ്ഞൾപ്പൊടി,മുളകുപൊടി, കുരുമുളകുപൊടിയും ചേർത്ത് നന്നായി വേവിച്ച് എടുക്കുക.

പാനിൽ എണ്ണയൊഴിച്ച് വറുത്തെടുക്കുക. മൊരിഞ്ഞ് കഴിയുമ്പോൾ എണ്ണയിൽ നിന്നും കോരിമാറ്റുക.

ഈ എണ്ണയിലേക്ക് കടുക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കാം. ഇതിലേക്ക് കറിവേപ്പിലയും ഉണക്കമുളകും ചേർക്കുക. തേങ്ങാക്കൊത്ത് ചേർത്ത് മൊരിഞ്ഞു വരുമ്പോൾ സവാളയും ഉള്ളിയും ചെറുതാക്കി അരിഞ്ഞത് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. വഴന്നു വരുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് നല്ലജീരകം പൊടിച്ചതും ചേർക്കാം. താറാവ് വേവിച്ച വെള്ളം (സ്റ്റോക്ക്) ആവശ്യത്തിന് ചേർക്കാം. ഈ മസാലയിലേക്ക് വറത്തു വച്ച  കഷണങ്ങൾ ചേർക്കാം. ആവശ്യത്തിന് വിനാഗിരി ചേർക്കണം. കുറുകി തുടങ്ങുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് വാങ്ങാം.

English Summary: Easy Duck Roast by Ajmal VA 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA