ADVERTISEMENT

നാലുമണി ചായയ്ക്കൊപ്പം കറുമുറെ കടിച്ചു തിന്നാം സ്പൈസി പ്രോൺസ് ലോലി പോപ്പ്. കൂടെ സുലൈമാനിയും ഉണ്ടെങ്കിൽ സൂപ്പർ. അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും കറുമുറെ കടിച്ചു തിന്നാം. ഈർക്കിലിയിൽ കുത്തിപ്പൊരിച്ച കാരച്ചെമ്മീൻ ലോലി പോപ്പ് !

ചേരുവകൾ 

  • കാരച്ചെമ്മീൻ – 5
  • കടല മാവ് – അര കപ്പ്
  • മുളകുപൊടി – 3 സ്പൂൺ
  • മഞ്ഞൾപ്പൊടി – ഒരു സ്പൂൺ
  • വെളിച്ചെണ്ണ – പാകത്തിന്
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

വളരെ ലളിതവും രുചികരവുമാണീ  ലോലി പോപ്പ്. വൃത്തിയാക്കിയെടുത്ത ചെമ്മീൻ പാതി ഭാഗം ഈർക്കിലിയിൽ കുത്തി  മുളക്, മഞ്ഞൾ പ്പൊടികളും ഉപ്പും ചേർത്ത് അല്പം വെള്ളത്തിൽ ഒന്നു വേവിക്കണം. വലിയ ചെമ്മീനുണ്ടങ്കിൽ തിരിച്ചും മറിച്ചും വേവിക്കണം. ശേഷം അല്പം മുളക് പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത കടല മാവ് പുരട്ടി പാനിലെ ചൂടായ എണ്ണയിൽ പൊരിച്ചെടുത്താൻ സംഗതി സ്പൈസിയാണ് , കറുമുറെ കടിച്ചും തിന്നാം ...!! 

English Summary: Prawns Lollipop is a must try items among the starters offered by premiere restaurants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com