ADVERTISEMENT

റമ്ദാൻ വിഭവങ്ങൾ തയാറക്കുമ്പോൾ ഏത്തപ്പഴം കൊണ്ട് വ്യത്യസ്തമായ ധാരാളം വിഭവങ്ങൾ ഒരുക്കാറുണ്ട്, വളരെ രുചികരമായി പെട്ടന്ന് തയാറാക്കാവുന്ന സ്വീറ്റ് കട്ലറ്റ് രുചിക്കൂട്ടാണിത്.

ചേരുവകൾ

  • ഏത്തപ്പഴം ( അധികം പഴുക്കാത്തത്) – 4 എണ്ണം 
  • തേങ്ങാചിരകിയത് – 11/2 കപ്പ്
  • നെയ്യ് – 1 ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്
  • റൊട്ടിപ്പൊടി 
  • മൈദ – 1/2 കപ്പ് (മൈദ ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല അയവുള്ള മാവ് തയാറാക്കാം)

തയാറാക്കുന്ന വിധം

ഏത്തപ്പഴം പുഴുങ്ങിയ ശേഷം തൊലിയും
ഉള്ളിലെ അരിയും  മാറ്റി നന്നായി ഉടച്ച് എടുക്കണം. ഇതിലേക്ക് തേങ്ങചിരകിയത്, പഞ്ചസാര, നെയ്യ്, ഏലയ്ക്കാപ്പൊടി, കുറച്ച് റൊട്ടിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.

ഇത് കട്ലറ്റ് രൂപത്തിലാക്കി മൈദ മാവിൽ മുക്കി, റൊട്ടിപ്പൊടിയിൽ ഉരുട്ടി എടുക്കാം. എണ്ണ നന്നായി ചൂടാക്കി ഇതിലേക്ക് കട്ലറ്റ് ഇട്ട് വറുത്ത് കോരി എടുക്കാം. ഈ അളവ് ഉപയോഗിച്ച് 24 കട്ലറ്റ് വരെ തയാറാക്കാം.

English Summary: Sweet cutlet recipe using Ripe banana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com