ADVERTISEMENT

എത്രയും വേഗം തയാറാക്കാവുന്ന ചിക്കൻ രുചിയുടെ പാചകവുമായി ഗായകൻ എം ജി ശ്രീകുമാർ. മസാലകൾ അധികം ഇല്ലാതെ തയാറാക്കാവുന്ന രുചിക്കൂട്ടാണിത്. ചിക്കൻ കറി തയാറാക്കുന്നത് മാത്രമല്ല പാട്ടുമുണ്ട്. തന്റെ ജീവിതത്തിൽ പകരം വയ്ക്കാനില്ലാത്ത രുചികൾ അമ്മ തയാറാക്കി തന്നിരുന്ന കൊഞ്ച് തീയലും ഭാര്യ തയാറാക്കുന്ന പഴമാങ്ങാ കറിയുമാണെന്ന് രുചിയോർമകളും പങ്കുവയ്ക്കുന്നു...

ക്യുക്ക് ചിക്കൻ ചേരുവകൾ

  • ചിക്കൻ – 10 കഷ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • കുരുമുളക് പൊടി
  • തൈര് – 1/2 കപ്പ്
  • ഉപ്പ് 
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം ചിക്കനിൽ തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് വയ്ക്കണം. ശേഷം ഇത് മൂടി വച്ച് 15 മിനിറ്റ് വേവിച്ച് എടുക്കാം. പൊറോട്ടയ്ക്കൊപ്പം സൂപ്പർ കറിയാണിത്.

English Summary: MG's Quick Chick, Video by MG Sreekumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com