ADVERTISEMENT

ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ പറ്റുന്ന വെണ്ടയ്ക്ക മസാല വിഡിയോയുമായി ദിയ കൃഷ്ണകുമാർ. അച്ഛൻ കൃഷ്ണകുമാർ ഇത് രുചിച്ചു നോക്കി, മോൾ എന്ത് ഉണ്ടാക്കിയാലും നല്ലതാണ്, അതൊരു അനുഗ്രഹമാണെന്നും ഓർമ്മിപ്പിക്കുന്നു. രസകരമായ വിഡിയോകളും ചിത്രങ്ങളു പങ്കുവച്ച് നിരവധി ആരാധകരെ സൃഷ്ടിച്ച താരപുത്രിയാണ് ദിയ. ഓസി എന്നാണ് വീട്ടിലും സമൂഹമാധ്യമങ്ങളിലും ദിയ അറിയപ്പെടുന്നത്. പാചകത്തിൽ താത്പര്യമുള്ളയാളാണ് ദിയ, ബേക്ക് ചെയ്ത കേക്ക് വിഭവങ്ങളും സഹോദരിമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഓസി സ്പെഷൽ ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാവുന്ന വെണ്ടയ്ക്ക മസാല രുചി എങ്ങനെയെന്നു നോക്കാം...

ചേരുവകൾ

  • വെണ്ടയ്ക്ക 
  • പച്ചമുളക്
  • വെളുത്തുള്ളി ചതച്ചത്
  • ഇഞ്ചി അരച്ചത്
  • തക്കാളി
  • കറിവേപ്പില
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • മല്ലിപ്പൊടി
  • ഗരംമസാല
  • പുളിവെള്ളം
  • എണ്ണ
  • ഉപ്പ്

തയാറാക്കുന്ന വിധം

  • കനം കുറച്ച് അരിഞ്ഞ വെണ്ടയ്ക്ക, എണ്ണയിൽ വറുത്ത് കോരുക.
  • ചീനചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുമ്പോൾ കടുകും ഉണക്കമുളകും കറിവേപ്പിലയും ഇടുക. ഇതിലേക്ക് സവാള അരിഞ്ഞത് മുഴുവൻ ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റാം. ഇതിലേക്ക് രണ്ട് തക്കാളിയും പച്ചമുളകും ചേർക്കാം. ഇഞ്ചി അരച്ചതും പുളി വെള്ളവും ഇതിലേക്ക് ചേർക്കാം.
  • മസാലപ്പൊടികൾ ആവശ്യത്തിന് ചേർക്കാം. ചാറിന് ആവശ്യമായ വെള്ളം ഒഴിച്ച് തിളപ്പിച്ച് എടുക്കാം. തിളച്ചു തുടങ്ങുമ്പോൾ വറത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർക്കാം. ആവശ്യത്തിന് മേത്തി ലീവ്സ് ചേർത്ത് വാങ്ങാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com