ADVERTISEMENT

നടന്‍ ബിനീഷ് ബാസ്റ്റ്യന്‍ ഉഗ്രനൊരു നാടൻ വിഭവവുമായാണ് എത്തിയിരിക്കുന്നത്. വെറും രണ്ട് ചേരുവകൾ മാത്രം, കൊപ്രായും ശർക്കരയും ചേർന്നുള്ള സ്പെഷൽ രുചിയാണിത്. ഫെസ്ബുക്ക് പേജിലാണ് ബിനീഷ് വിഡിയോ പങ്ക് വച്ചിരിക്കുന്നത്.

ചേരുവകൾ

  • മുഴുവൻ കൊപ്ര – 1 (ചിരട്ട പൊട്ടിച്ച് എടുക്കുക)
  • ശർക്കര – ഉരലിൽ പൊടിച്ച് എടുത്തത്

തയാറാക്കുന്ന വിധം

കൊപ്രയുടെ മുകൾ വശം മുറിച്ച് മാറ്റി ഇതിനുള്ളിൽ ശർക്കര നിറച്ച് മുകൾ ഭാഗം അടച്ച് ബൈൻഡിങ് വയർ മുറുക്കി നീട്ടി ചുറ്റി എടുക്കണം. ഇത് തീയിൽ ചുട്ട് എടുക്കണം.

ചകരിയും ചിരട്ടയും കർപ്പൂരവും ഇട്ട് തീ പിടിപ്പിച്ച് അതിന് മുകളിൽ ഈ ശർക്കര നിറച്ച കൊപ്ര കെട്ടി തൂക്കി ചുട്ട് എടുക്കാം. വാട്ടി എടുത്ത വാഴയിലയിലേക്ക് ഇതിന്റെ മുകൾ ഭാഗം മാറ്റി കത്തികൊണ്ട് മുറിച്ച് എടുത്ത് കഴിച്ചാൽ, പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com