ADVERTISEMENT

ചോക്ലേറ്റ് കേക്ക് ആവിയിൽ വേവിച്ച് എടുക്കുന്ന  വിഡിയോയുമായി എത്തിയിരിക്കുന്നത് ഇഷാനി കൃഷ്ണകുമാറാണ്. അരമണിക്കൂർ കൊണ്ട് കേക്ക് തയാറാക്കാം.

ചേരുവകൾ

  • ബിസ്ക്കറ്റ് – 2 പാക്കറ്റ്
  • പാൽ – 175 മില്ലി ലിറ്റർ
  • പഞ്ചസാര – മധുരം അനുസരിച്ച്
  • ഉപ്പ് – ഒരു നുള്ള്
  • ബേക്കിങ് പൗഡർ  – 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ – ഒരു നുള്ള്
  • വാനില എസ്സൻസ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മിക്സിയുടെ  ജാറിൽ ബിസ്ക്കറ്റും  പഞ്ചസാരയും പൊടിച്ച് എടുക്കാം.

ഇതിലേക്ക് ബേക്കിങ് പൗഡർ ചേർക്കാം. ഇതിലേക്ക് പാൽ കുറേശ്ശേ ചേർത്ത് യോജിപ്പിക്കാം. ആവശ്യമെങ്കിൽ വാനില എസ്സൻസും ചേർക്കാം. ഒരു നുള്ള് ബേക്കിങ് സോഡയും ചേർത്ത് യോജിപ്പിച്ചാൽ മാവ് റെഡി. ഇത് ബട്ടർ പുരട്ടിയ കേക്ക് ടിന്നിലേക്ക് മാറ്റാം. 

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ ഒരു സ്റ്റാൻവച്ച് കേക്ക് മാവ് നിറച്ച പാത്രം ഇറക്കി വച്ച് അര മണിക്കൂർ ചെറിയ തീയിൽ വേവിച്ച്എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com