ADVERTISEMENT

തേങ്ങാ അരച്ച് ചേർക്കാതെ തേങ്ങാപ്പാൽ ചേർത്ത് തയാറാക്കുന്ന വ്യത്യസ്ത രുചിയിലുള്ള കാളൻ.

ചേരുവകൾ 

  • ഏത്തപ്പഴം: 2 എണ്ണം 
  • പുളിയുള്ള തൈര് (മോര് ): ഒരു ലിറ്റർ 
  • തേങ്ങാപ്പാൽ: ഒന്നര നാളികേരത്തിന്റെ പാൽ 
  • ഉപ്പ്: ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ 
  • മുളകുപൊടി: 2 ടീസ്പൂൺ 
  • കുരുമുളകുപൊടി: 2 ടീസ്പൂൺ 
  • ഉലുവ പൊടിച്ചത് : 1 ടീസ്പൂൺ 
  • പച്ചമുളക്: 2 എണ്ണം 
  • പച്ചമുളക്, കടുക്, എണ്ണ: ആവശ്യത്തിന് 

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള പാനിലോ കൽച്ചട്ടിയിലോ പഴം നാലായി അരിഞ്ഞെടുക്കുക. നാലായി കീറിയ പച്ചമുളകും ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ കുരുമുളക് പൊടിയും കൂടി ചേർക്കുക. ശേഷം മോര് ചേർത്ത് തിളച്ചു വരുമ്പോൾ തേങ്ങാ പാലും ചേർത്ത് കുറുകി വരുന്ന വരെ തീ കുറച്ച് നിർത്തുക. വറവും കൂടി ചേർത്താൽ തേങ്ങാപ്പാൽ കാളൻ റെഡി. 

ഓണത്തിന് എല്ലാവർക്കും ഇഷ്ടപെടണ ഒരു സ്പെഷ്യൽ വിഭവം ആയിരിക്കും ഇത്. ട്രൈ ചെയ്യൂ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com