ADVERTISEMENT

അധിക മസാലക്കൂട്ടുകളില്ലാതെ ഏറ്റവും ലളിതമായ ശൈലിയിലാണ് ഓലൻ പാചകം ചെയ്യുന്നത്. കൽച്ചട്ടിയുപയോഗിച്ച് നാളികേരപ്പാല് ചേർത്തുണ്ടാക്കുന്ന ഓലനാണ് പണ്ടുപയോഗിച്ചിരുന്നത്.

ചേരുവകൾ

  • വൻപയർ
  • പച്ചമുളക്
  • കുമ്പളങ്ങ
  • ഉപ്പ്
  • തേങ്ങാപ്പാൽ (ഒന്നാം പാലും രണ്ടാം പാലും)
  • കറിവേപ്പില
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

  • വൻപയർ ആവശ്യത്തിന് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ച് എടുക്കണം.
  • കുമ്പളങ്ങ കഷണങ്ങളാക്കിയതും പച്ചമുളകും തേങ്ങായുടെ രണ്ടാം പാൽ ചേർത്ത് ചട്ടിയിൽ വേവിച്ച് എടുക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇത് വെന്തശേഷം ഇതിലേക്ക് വേവിച്ച പയർ ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം ഒന്നാം പാൽ ചേർത്ത് ചൂടാക്കാം. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com