സാമ്പാർ ഇഷ്ടമില്ലാത്തവർ പോലും കഴിക്കുന്ന രുചികരമായ സാമ്പാർ സാദം

HIGHLIGHTS
 • സാമ്പാർ സാദം സ്പെഷൽ ടിപ്സ് പറയുന്നത് ലക്ഷ്മി നായർ
Easy-Sambar-Sadam
SHARE

സാമ്പാർ സാദം ഇങ്ങനെ ചെയ്തു നോക്കു..വീണ്ടും വീണ്ടും കഴിക്കും. ചേരുവകൾ ഒരു പാട് ഉണ്ടെങ്കിലും  മൂന്ന് ഘട്ടമായി പെട്ടെന്ന് തയാറാക്കാമെന്നാണ് ലക്ഷ്മി നായർ വിഡിയോയിലൂടെ കാണിക്കുന്നത്.

ചേരുവകൾ

 • പച്ചരി / പൊന്നിയരി  -  1 കപ്പ്
 • തുവരപരിപ്പ്  -  3/4 കപ്പ്
 • ഉപ്പ് – ആവശ്യത്തിന്
 • നെയ്യ് - 1 ടീസ്പൂൺ + 2  ടേബിൾസ്പൂൺ
 • വെള്ളം  -  5 കപ്പ് + 2  കപ്പ് 
 • വറ്റൽ മുളക്  - 20 എണ്ണം ( എരിവ് അനുസരിച്ച് മാറ്റം വരുത്താം)
 • മല്ലി  -  1 1/2 ടേബിൾസ്പൂൺ
 • കറുവപട്ട  -  1 ചെറിയ കഷ്ണം
 • പെരുഞ്ചീരകം  -  1 ടീസ്പൂൺ
 • ജീരകം  - 1 ടീസ്പൂൺ
 • കുരുമുളക്  - 1 ടീസ്പൂൺ
 • ചനാ ദാൽ -  1 1/2 ടേബിൾസ്പൂൺ
 • ഉഴുന്ന് പരിപ്പ്  -  11/2 ടീസ്പൂൺ
 • വെളിച്ചെണ്ണ -  1 ടീസ്പൂൺ
 • നാളികേരം  -  1/4 കപ്പ്
 • മുരിങ്ങക്കോൽ  -  1 എണ്ണം
 • ചെറിയ ഉള്ളി  -  8 -  10 എണ്ണം
 • ബീൻസ്  -  3 - 4 എണ്ണം
 • സവാള  -  1 
 • കാരറ്റ്  -  1 
 • തക്കാളി   -  2 എണ്ണം
 • ഉരുളക്കിഴങ്ങ്  -  1 എണ്ണം
 • പച്ചമുളക്  -  2 എണ്ണം
 • വഴുതനങ്ങാ  -  2 എണ്ണം
 • വെളിച്ചെണ്ണ  -  1 ടേബിൾസ്പൂൺ
 • ഉലുവാ പൊടിച്ചത്  -  1/4 ടീസ്പൂൺ
 • കായംപൊടിച്ചത്  -  1/4 ടീസ്പൂൺ +  1/4 ടീസ്പൂൺ
 • മഞ്ഞൾപ്പൊടി   -  1/4  - 1/2 ടീസ്പൂൺ
 • പുളി -  നെല്ലിക്കാ വലുപ്പത്തിൽ (പുളി വെള്ളത്തിൽ കുതിർത്ത് എടുക്കാം)
 • മല്ലിയില
 • കടുക് -  1  ടീസ്പൂൺ
 • കശുവണ്ടിപരിപ്പ്  -  25 ഗ്രാം

തയാറാക്കുന്ന വിധം

പൊന്നിയരിയും തുവരപരിപ്പും ഉപ്പും നെയ്യും അഞ്ച് കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ 4 വിസിൽ വരെ നന്നായി വേവിക്കണം. കുഴഞ്ഞ പരുവത്തിൽ കിട്ടണം.

പിരിയൻ മുളക്, മല്ലി, പട്ട, പെരുംഞ്ചീരകം, നല്ലജീരകം, കുരുമുളക്, കടലപരിപ്പ്, ഉഴുന്ന് എന്നിവ ഒരു ഫ്രൈയിങ് പാനിൽ ഓരോന്നായി വറുത്ത് എടുക്കാം. കാൽകപ്പ് തേങ്ങയും ചെറുതായി വറുത്തെടുക്കാം. ഇത് എല്ലാം ചൂട് കുറഞ്ഞ ശേഷം മിക്സിയിൽ അരച്ച് എടുക്കാം.

എടുത്ത് വച്ചിരിക്കുന്ന പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കുക.

ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച്  ചൂടാക്കി, ഉലുവയും കായപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം. ഇതിലേക്ക് ചെറിയ ഉള്ളിയും സവാളയും ചേർത്ത് വഴറ്റാം. രണ്ട് പച്ചമുളകും ഇതിലേക്ക് ചേർക്കാം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ഇതിൽ ചേർത്ത് അഞ്ച് മിനിറ്റ് വഴറ്റാം. വറത്തു വച്ചിരിക്കുന്ന മസാല പേസ്റ്റും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കാം. ഇത് നന്നായി തിളച്ച് പച്ചക്കറികൾ വേവിച്ച് എടുക്കണം. മുക്കാൽ വേവാകുമ്പോൾ പുളി പിഴിഞ്ഞത് ചേർക്കാം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചോറ് – പരിപ്പ് മിശ്രിതം ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കണം. മല്ലിയിലയും ചേർക്കാം.

ചൂടാക്കിയ നെയ്യിൽ കടുക്, കറിവേപ്പില, കശുവണ്ടിപരിപ്പ്, കായപ്പൊടി എന്നിവ വറുത്ത് സാമ്പാർ സാദത്തിന് മുകളിൽ ചേർത്ത് വിളമ്പാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA