രാജ്യാന്തര ഷെഫ് ദിനത്തിൽ കടലിലെ അടുക്കളയെ പരിചയപ്പെട്ടാലോ, കരയിലെ അടുക്കളയും കപ്പലിലെ അടുക്കളയും തമ്മിലെന്താണു വ്യത്യാസം? കാർണിവൽ കോർപറേഷനു കീഴിലുള്ള ഹോളണ്ട് – അമേരിക്ക ആഡംബര കപ്പലിൽ 15 വർഷമായി എക്സിക്യുട്ടീവ് ഷെഫ് ആയ ബിറ്റ കുരുവിള പറയുന്നു...
ഗാലിയിലെ ജീവിതം
- ഹോട്ടലിൽ അടുക്കള ‘കിച്ചൺ’ ആകുമ്പോൾ കപ്പലിൽ അതു ‘ഗാലി’.
- തീയില്ലാത്ത അടുക്കളയാണു ‘ഗാലി’. എല്ലാ അടുപ്പും ഇലക്ട്രിക്.
- കപ്പലിൽ ദിവസവും 4200 പേർക്കുള്ള ഭക്ഷണം 4 നേരവും ഉണ്ടാക്കുന്നു.
- കപ്പലിൽ കൂറ്റൻ അവ്നുകൾ. നടന്നു കയറാവുന്ന റഫ്രിജറേറ്ററുകൾ.
- അഗ്നിരക്ഷാ പരിശീലനം നേടിയവരെ മാത്രമേ കപ്പലിൽ പാചകക്കാരാക്കൂ.
- ഗാലിയിൽ 15 മുതൽ 30 ദിവസംവരെ വേണ്ട ഭക്ഷണസാധനങ്ങൾ സംഭരിക്കാം.
- ഹോട്ടലുകളിൽ പരമാവധി 7 ദിവസത്തെ സംഭരണമാണ്.
- ഗാലിയിൽ വൃത്തിപരിപാലനം ക്രമസമാധാന പാലനത്തേക്കാൾ കർശനം.
- ബുഫെയിൽ 4 മണിക്കൂറിൽ കൂടുതൽ വിഭവങ്ങൾ വയ്ക്കാനാവില്ല.
- ഭക്ഷ്യമാലിന്യം തരംതിരിക്കാനും സംസ്കരിക്കാനും ശാസ്ത്രീയ സംവിധാനങ്ങൾ.
- ദ്രവമാലിന്യം യന്ത്രത്തിൽ അരച്ച് മീനുകൾക്കു ഭക്ഷണമായി കടലിൽ തള്ളും.
- ഖരമാലിന്യം സംസ്കരിച്ച് തുറമുഖങ്ങളിൽ എത്തിച്ചു കൊടുക്കും.
- ഗാലിയിൽ ജോലി ദിവസവും 11 മണിക്കൂർ.
- ഗാലി 24 മണിക്കൂറും പ്രവർത്തിക്കും.
Englidh Summary : International Chef Day