ADVERTISEMENT

ഗ്ലാമർ പാചകക്കാരുടെ നഗരമാണു കൊച്ചി. ഇവിടെ വാസമുറപ്പിച്ച ഷെഫുമാർ ഒട്ടേറെ. ഇവിടെ നിന്നു മറ്റു നാടുകളിലേക്കു രുചിയുടെ കൈപ്പുണ്യവുമായി പറന്നുപോയ ഷെഫുമാരും ഒത്തിരിയുണ്ട്. രാജ്യാന്തര ഷെഫ് ദിനത്തിൽ ‘കൊച്ചി കണക്‌ഷൻ’ നിലനിർത്തുന്ന ഷെഫുമാരിൽ ഒരാളാണ്, മോസ്കോയിലെ ജോർദാൻ എംബസിയിലെ എക്സിക്യൂട്ടീവ് ഷെഫ്  വൈപ്പിൻ കർത്തേടം  വെളിയിൽ വീട്ടിൽ ജോസ് തോമസ് പരിചയപ്പെടുത്തുന്നു, മിഡിൽ ഈസ്റ്റ് റൈസ്–ചിക്കൻ,  ചിക് പീസ് –എളുപ്പം തയാറാക്കാവുന്ന അറേബ്യൻ വിഭവം...

മധ്യപൂർവേഷ്യൻ ചിക്കൻ

ചേരുവകൾ:

എല്ലില്ലാത്ത ചിക്കൻ– അരക്കിലോ (ഇടത്തരം കഷണങ്ങൾ)

കറിപ്പൊടി – 2 ടീസ്പൂൺ, കുരുമുളകുപൊടി– 1 ടീസ്പൂൺ, ഏലയ്ക്കാപ്പൊടി– മുക്കാൽ ടീസ്പൂൺ, മഞ്ഞൾപ്പൊടി – അര ടീസ്പൂൺ, ഉപ്പ്– പാകത്തിന്. ഈ പൊടികൾ കോഴിക്കഷണങ്ങളിൽ പുരട്ടിവയ്ക്കുക.

എണ്ണ (2 ടീസ്പൂൺ), ഇടത്തരം സവാള (ഒന്ന്) ചെറുതായും 2 കാരറ്റ് നേർമയായും അരിഞ്ഞത്, റഫ്രിജറേറ്ററിൽ തണുപ്പിച്ചെടുത്ത ഗ്രീൻ പീസ് (150 ഗ്രാം), വെള്ളക്കടല വേവിച്ചത് (250 ഗ്രാം), കഴുകിക്കുതിർത്തു വാർത്തെടുത്ത ബസ്മതി അരി (450 ഗ്രാം), പട്ട (2 കഷണം), ബേ ലീഫ് (1), കറിപ്പൊടി (അര ടീസ്പൂൺ), ഏലയ്ക്കാപ്പൊടി (കാൽ ടീസ്പൂൺ), വെള്ളം (750 മില്ലി).

 

ഉണ്ടാക്കുന്ന വിധം:

പാത്രത്തിൽ എണ്ണ ചൂടാക്കി കോഴിക്കഷണങ്ങൾ മിതമായ തീയിൽ 2 മിനിറ്റ്് വീതം തിരിച്ചുംമറിച്ചും പാകപ്പെടുത്തി വാങ്ങിവയ്ക്കുക.  ഇതേ പാത്രത്തിൽ 2 സ്പൂൺ എണ്ണയൊഴിച്ച് സവാള, കാരറ്റ്, ഗ്രീൻപീസ് ചേർത്ത് 5 മിനിറ്റ് വേവിക്കണം. വെള്ളക്കടലയും അരിയും ചേർക്കുക. പൊടികളും  ഉപ്പും ചേർക്കണം. ഇളക്കി യോജിപ്പിക്കുക. ചിക്കൻ ഇടുക. പട്ടയും ബേ ലീഫും ചേർക്കണം. ഇളക്കി യോജിപ്പിക്കുക. വെള്ളമൊഴിക്കുക. തിളയ്ക്കുമ്പോൾ മൂടുക. ചെറുതീയിൽ 20 മിനിറ്റ് വേവിക്കുക. തീയിൽനിന്നു മാറ്റിയശേഷം മല്ലിയില, വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് എന്നിവകൊണ്ട് അലങ്കരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com