ADVERTISEMENT

അതീവ രുചികരമായതും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ പരിപ്പ് കറിയുടെ രുചിക്കൂട്ട്.

ചേരുവകൾ

1. പരിപ്പ് – 1 കപ്പ്
2. സവാള ചെറുതായി അരിഞ്ഞത് – 1 കപ്പ്
3. തക്കാളി – ¾ കപ്പ്
4. ഇഞ്ചി - ½ – ¾ ഭാഗം
5. വെളുത്തുള്ളി – 10 അല്ലി
6. പച്ചമുളക് – 4 എണ്ണം
7. ഉപ്പ് –ആവശ്യത്തിന്
8. മഞ്ഞൾപ്പൊടി – ¼ ടേബിൾസ്പൂൺ
9. മുളകുപൊടി – 2 നുള്ള്
10. ശർക്കര - 2 നുള്ള്
11. മല്ലിയില (അരിഞ്ഞത് ) – 2 ടേബിൾസ്പൂൺ

താളിക്കുന്നതിന് ആവശ്യമായ ചേരുവകള്‍
12. നെയ്യ് (എണ്ണ) – 2 ടേബിൾസ്പൂൺ
13. ജീരകം – 1 ടേബിൾസ്പൂൺ
14. വറ്റൽ മുളക് - 1 എണ്ണം

തയാറാക്കുന്ന വിധം

1. 1 കപ്പ് പരിപ്പ് വെള്ളത്തിൽ കുതിർത്ത് വയ്ക്കാതെ കഴുകി മാത്രം എടുത്തത്  പ്രഷർ കുക്കറില്‍ ഇട്ട്  വേവാൻ ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം ഉപ്പ്, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേര്‍ത്ത് 3 വിസ്സിൽ വരുംവരെ വേവിക്കുക. 

2. വെന്തുവരുമ്പോഴേക്കും മറ്റൊരടുപ്പിൽ പാന്‍ വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് , ജീരകം , വറ്റൽ മുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറുതായി അരിഞ്ഞ പച്ചമുളക്  എന്നിവ ചേര്‍ത്ത്  മൂപ്പിക്കുക. ഇവ മൂത്ത് വരുമ്പോഴേക്കും അരിഞ്ഞു വച്ചിട്ടുള്ള സവാള ചേര്‍ത്ത് നന്നായി വാടി വരും വരെ ഇളക്കിക്കൊടുക്കാം. 

3. അതിലേക്ക് തക്കാളി, ആവശ്യമെങ്കിൽ മാത്രം 2 നുള്ളു മുളകുപ്പൊടി എന്നിവ ചേര്‍ത്ത് നെയ്യ് (എണ്ണ)  തെളിഞ്ഞു വരുന്നവരെ ഇളക്കിക്കൊടുക്കുക.

4. തയാറായി വന്ന മസാലയിലേക്ക് വെന്തുവന്ന പരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചെറുതായി തിള വരമ്പോൾ രണ്ടു നുള്ള് ശർക്കര ചേര്‍ത്ത് ഇളക്കി വാങ്ങാം. ചൂട് മാറി തുടങ്ങുമ്പോള്‍ അതിലേക്ക് അൽപം മല്ലിയില കൂടി ചേർത്ത് അലങ്കരിക്കാം. 

English Summary : Dal Fry Recipe for chappathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com