ഈസി ബ്രഡ് പുഡ്ഡിംഗ് രുചിയുമായി ലക്ഷ്മി നായർ

bread-pudding
SHARE

ബ്രഡ് കഷണങ്ങൾ ഇല്ലാത്ത വീടുണ്ടോ? പാലും പഞ്ചസാരയും മുട്ടയും ചേർത്തൊരും രസികൻ ബ്രഡ് പുഡ്ഡിങ് തയാറാക്കിയാലോ?

ചേരുവകൾ

  • പാൽ                - 1/2 ലിറ്റർ
  • പഞ്ചസാര          - 1/2 കപ്പ്‌
  • വെണ്ണ.             - 50 ഗ്രാം
  • ബ്രഡ്             -6 എണ്ണം
  • മുട്ട                - 3 എണ്ണം 
  • വാനില എസൻസ് - 1/2 ടേബിൾ സ്പൂൺ
  • ഉപ്പ്              -  ഒരു നുള്ള്
  • ഉണക്കമുന്തിരി     - 15 ഗ്രാം

തയാറാക്കുന്ന വിധം

1. ആദ്യം അടുപ്പിലേക്ക് ഒരു പാത്രം വെച്ച്  പാൽ ഒഴിക്കുക. അതിലേക്ക് പഞ്ചസാര, വെണ്ണ എന്നിവ ചേർത്ത്  ഉരുകി വരാൻ വയ്ക്കുക. പാൽ ചൂടായി വരുമ്പോഴേക്കും ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക.

2. അടുത്തതായി ഒരു ബൗൾ എടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ചു അടിച്ചെടുക്കുക. അതിലേക്ക് ചൂടായി വന്ന പാൽ ഒഴിച്ച് ഇളക്കി ചേര്‍ക്കാം. ഒരൽപം വാനില എസ്സൻസ്‌  ചേർത്ത് യോജിപ്പിക്കാം. കഷ്ണങ്ങളാക്കി വച്ചിട്ടുള്ള ബ്രഡ് ഇതിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് അഞ്ച് മിനിറ്റ് കുതിരാൻ വയ്ക്കാം.

3. പുഡ്ഡിങ് തയാറാക്കുന്നതിന് ആവശ്യമായ പരന്ന പാത്രം എടുത്ത്  അതിൽ ഒരു ബട്ടർ പേപ്പർ വച്ചു കൊടുക്കുക. അതിലേക്ക് പാൽ മുട്ട മിശ്രിതം ഒഴിക്കുക. ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് കൊടുക്കാം. 

ശേഷം അടുപ്പിൽ ആവിപാത്രം വച്ച് ആവി വന്നു തുടങ്ങുമ്പോള്‍   മിശ്രിതം ഒഴിച്ചു വച്ചിരിക്കുന്ന പാത്രം അതിലേക്ക് വെച്ചുകൊടുക്കാം. ഒരു അലൂമിനിയം പേപ്പർ വെച്ച് പുഡ്ഡിങ് പാത്രം നന്നായി മൂടുക. അതിനുശേഷം  ആവിപാത്രം അടപ്പ് വച്ച് അടച്ച് 10 മിനിറ്റ് നേരം ആവിയിൽ പുഴുങ്ങി എടുക്കുക. തയാറായി വന്ന പുഡ്ഡിങ് ചൂടു മാറിയ ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി മുറിച്ച് കഴിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA