നാത്തൂൻസ് സ്പെഷൽ വിഭവവുമായി റിമി ടോമി

rimi-tomy-muktha-cooking
SHARE

ഇടിച്ച മുളകിട്ട് ബീഫ് ഉലർത്തിയതിനൊപ്പം ചേന പുഴുക്കുമായി റിമി ടോമിയും മുക്തയും. നല്ല എരിവുള്ളൊരു ബീഫ് ഉലർത്ത് രുചിക്കൂട്ടാണിത്.

ആവശ്യമായ ചേരുവകള്‍

 • ബീഫ്
 • ചുവന്നുള്ളി                        - ഇഷ്ടാനുസരണം ( 30)
 • തക്കാളി                              - 1 എണ്ണം 
 • പച്ചമുളക്                            - 4 എണ്ണം
 • വെളുത്തുള്ളി                       - 1 വലിയ തുടം 
 • ഇഞ്ചി                                - ചെറിയ കഷ്ണം
 • കുരുമുളകുപൊടി                  - 2 ടേബിള്‍സ്പൂൺ
 • ബീഫ്  ഉലർത്തുമസാല              - 2 ടേബിള്‍സ്പൂൺ 
 • ഇടിച്ച മുളക്( വറ്റൽ മുളക്)    - 1 ടേബിൾസ്പൂൺ‌
 • മഞ്ഞൾപ്പൊടി                      - 1 ടേബിൾസ്പൂൺ
 • കാശ്മീരി മുളകുപൊടി            - 1 ടേബിൾസ്പൂൺ
 • ഉപ്പ്                                     - ആവശ്യത്തിന്
 • വെളിച്ചെണ്ണ                         - ആവശ്യത്തിന്
 • കറിവേപ്പില                         - 3 തണ്ട് 
 • മല്ലിയില അരിഞ്ഞത്               - ഒരു ബൗള്‍ 
 • ഏലക്കായ,പട്ട ,ഗ്രാമ്പൂ (പൊടിച്ചത്)  -  1 1/2 ടേബിൾസ്പൂൺ        
 • ചേന                                 - 1 എണ്ണം (ചെറുതായി അരിഞ്ഞത്) 
 • തേങ്ങ ചിരവിയത്                 - ഒരു വലിയ ബൗള്‍

തയാറാക്കുന്ന വിധം 

∙ ബീഫ്  കഷ്ണങ്ങളാക്കി മുറിച്ചത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി,  ആവശ്യത്തിന് കല്ലുപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് കുഴച്ച ശേഷം വേവിക്കുക. 

∙ ബീഫ്  ഉലർത്തുന്നതിനായി ഒരു  വലിയ ഉരുളി അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ചൂടായി വന്ന എണ്ണയിലേക്ക് കടുക്, ചുവന്നുള്ളി ,  പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് നല്ല ബ്രൗൺ കളർ ആകുന്ന വരെ വഴറ്റി എടുക്കുക. നന്നായി വഴന്നു വന്ന ഉള്ളിയിലേക്ക് ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക .  അതിലേക്ക് അരിഞ്ഞു വച്ച തക്കാളി ചേർത്ത്  വഴറ്റുക. ഉടഞ്ഞു വന്ന തക്കാളിയിലേക്ക് ബീഫ് ഉലർത്തു മസാല, കുരുമുളകുപൊടി എന്നിവ  ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാലയുടെ പച്ച മണം മാറി വരുമ്പോള്‍ അതിലേക്ക് ഇടിച്ച വറ്റൽ മുളകുചേര്‍ത്ത് ഇളക്കികൊടുക്കുക. അതിനുശേഷം  പൊടിച്ച  .ഏലക്കായ ,പട്ട ,ഗ്രാമ്പൂ കുറച്ച് കറിവേപ്പില കൂടി ചേർത്തു വഴറ്റിക്കൊടുക്കുക. ചേരുവ എല്ലാം നന്നായി വഴന്നു വന്ന ശേഷം അതിലേക്ക്  വേവിച്ച ബീഫ് ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക  . അതിലേക്ക് അരിഞ്ഞു വച്ച മല്ലിയില , കറിവേപ്പില ചേർത്ത് എണ്ണ തെളിയും വരെ ചെറുതായി ഇളക്കി കൊടുക്കുക. തയാറാകുമ്പോൾ അടുപ്പില്‍ നിന്നും മാറ്റാം .

∙ അടുത്തതായി ഒരു പാനിലേക്ക്  ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വച്ച  ചേന വെളളമൊഴിച്ച ശേഷം  ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത്  നന്നായി ഉടഞ്ഞു വരുംവരെ വേവിച്ചെടുക്കുക . ഇടയ്ക്ക് കഷ്ണങ്ങൾ തവി ഉപയോഗിച്ച്  ഉടച്ചുകൊടുക്കുക. വെള്ളം വറ്റിയ ശേഷം  കുഴഞ്ഞു  വന്ന ചേനയിലേക്ക് തേങ്ങ ചിരവിയത് കൂടി ചേർത്ത് പുഴുക്ക് പരിവത്തിലേക്ക് ആക്കാം. തയാറാക്കിയ ചേന പുഴുക്ക് സ്വാദിഷ്ടമായ ബിഫ്  ഉലർത്തിയതിനൊപ്പം  കഴിക്കാം.

English Summary : Beef Yam Recipe Cooking Video By Rimi Tomy and Muktha, Celebrity Cooking.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA