ഭക്ഷണം അങ്ങനെയാണല്ലോ, തനിച്ച് കഴിച്ച് രസിക്കാൻ വേണ്ടിയല്ല : മോഹൻലാൽ

HIGHLIGHTS
  • ഏതുമീനും ഇങ്ങനെ വറുത്തെടുത്താൽ രുചി കൂടും
  • ഭക്ഷണം തനിച്ച് കഴിച്ച് രസിക്കാൻ വേണ്ടിയല്ല, മറ്റുള്ളവർ കഴിക്കുമ്പോൾ ആ രസവും നമുക്ക് കിട്ടും
mohanlal-fish-fry
SHARE

ഏതു മീനും വറുത്തെടുക്കാവുന്ന സൂപ്പർ രുചിക്കൂട്ടുമായി സൂപ്പർസ്റ്റാർ. ഫ്രഞ്ച് രുചിയിൽ മീൻ പൊള്ളിച്ചെടുത്ത വിഡിയോയ്ക്ക് ശേഷം മോഹൻലാലിന്റെ നാടൻ മീൻവറുക്കൽ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാളാഞ്ചി മീൻ നല്ല നാടൻ മസാല പുരട്ടി എണ്ണയിൽ വറുത്തെടുക്കുകയാണ്. ആത്മസുഹൃത്തായ പ്രിയദർശന്റെ അമ്മയിൽ നിന്നാണ് ഈ നാടൻ രുചിക്കൂട്ട് മനസസ്സിലാക്കിയതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.

‘‘സാധാരണ പല വീടുകളിലും പോയി ഭക്ഷണം കഴിക്കുന്ന സമയത്ത് എന്തെങ്കിലും നല്ല ഭക്ഷണം കഴിച്ചാൽ അതിന്റെ ചേരുവകൾ ചോദിച്ച് മനസ്സിലാക്കും. പിന്നീട് എപ്പോഴെങ്കിലും എനിക്ക് ഉണ്ടാക്കികഴിക്കാനും മറ്റുള്ളവർക്ക് ഉണ്ടാക്കി കൊടുക്കാനും. ഭക്ഷണം അങ്ങനെയാണല്ലോ? തനിച്ച് കഴിച്ച് രസിക്കാൻ വേണ്ടിയല്ല. മറ്റുള്ളവർ കഴിക്കുമ്പോൾ ആ രസവും നമുക്ക് കിട്ടും.’’ ദാ ആ രുചിക്കൂട്ട്...

ചേരുവകൾ

  • മുളകുപൊടി – 3 സ്പൂൺ
  • കുരുമുളകുപൊടി – 1 സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 സ്പൂൺ
  • കായപ്പൊടി – 1/2 സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ (ആവശ്യമെങ്കിൽ)
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോ കാണാം

മസാലക്കൂട്ട് വളരെ കുറച്ച് വെള്ളം ചേർത്ത് കുഴച്ച് എടുക്കുക. 

വൃത്തിയാക്കി വച്ചിരിക്കുന്ന മീനിൽ ഈ മസാല പുരട്ടി 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കാം. പുറത്ത് വയ്ക്കുകയാണെങ്കിൽ 45 മിനിറ്റ്. ശേഷം ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ച് കറിവേപ്പില ഇടുക ഒരു ഫ്ളേവറിന്, അതിലേക്ക് മീനും ചേർത്ത് രണ്ടുവശവും വേവിച്ച് എടുക്കാം. നാടൻ രുചിയിൽ രസികൻ കാളാഞ്ചി ഫ്രൈ റെഡി.

Englsih Summary : To make these times productive by doing things I am passionate about ;Mohanlal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA