ADVERTISEMENT

കോട്ടയം സ്റ്റൈലിൽ തയാറാക്കിയ ഒരു കിടിലൻ മീൻപൊടി രുചി പരിചയപ്പെടുത്തുകയാണ് മിനിസ്ക്രീനിലെ പ്രിയ താരം സബീറ്റാ ജോർജ്.

ചേരുവകൾ

  • ഉണക്കമീൻ (ചെറുത്) - 100 ​ഗ്രാം
  • ചെറിയഉള്ളി - 6 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • വറ്റൽ മുളക് - 4 എണ്ണം
  • തേങ്ങ ചിരകിയത് - 3 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • മുളകുപൊടി- കാൽ ടീസ്പൂൺ
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് പൊടിമീൻ മഞ്ഞൾപ്പൊടി ചേർത്ത് വറത്തുകോരിയെടുക്കുക.
അതിന് ശേഷം അതേപാനിൽ തന്നെ തേങ്ങ ചിരകിയത്, കറിവേപ്പില, വറ്റൽ മുളക് എന്നിവ മൊരിഞ്ഞു വരുമ്പോഴേയ്ക്കും ചെറിയഉള്ളി കൂടിചേർക്കാം.
തീ അണച്ചതിനു ശേഷം മുളകുപൊടി ചേർക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാം.

ഇനി ഇതെല്ലാം കൂടി അമ്മികല്ലിലോ മിക്സിയിലോ ചതച്ചാൽ മീൻപൊടി തയാറായി. ആവശ്യമെങ്കിൽ അൽപം വെളിച്ചെണ്ണ കൂടി തളിച്ചൊഴിക്കാം. ചൂടുകപ്പവേവിച്ചിന്റെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ നല്ലാരു സൈഡ് ഡിഷ് കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com