ADVERTISEMENT

പാചകം പഠിക്കുന്നവരുടെയും രുചി വൈവിധ്യങ്ങള്‍ തീര്‍ക്കുന്ന വിദഗ്ധ പാചകക്കാരുടെയുമെല്ലാം പ്രിയപ്പെട്ട ഇടമാണ് ഇന്ന് യൂട്യൂബ്. മുന്‍പ് പാചക പുസ്തകങ്ങള്‍ വഴി ലഭിച്ചിരുന്ന രുചിക്കൂട്ടുകളും അടുക്കള പൊടിക്കൈകളുമൊക്കെ യൂടൂബിലൂടെയാണ് ഇപ്പോള്‍ പുതു തലമുറ കണ്ടറിയുന്നത്. മലയാളി മറന്നു തുടങ്ങിയ പരമ്പരാഗത കേരളീയ രുചികള്‍ കോര്‍ത്തിണക്കി ഗോള്‍ഡ് വിന്നര്‍ അവതരിപ്പിക്കുന്ന ഹൃദ്യ പാചകം പരമ്പര യൂടൂബ് പാചക ചാനലുകളിലെ മാസ് എന്‍ട്രിയാണ്. കേരളത്തിലെ ആദ്യ വനിതാ ഷെഫായ ലത കുനിയിലാണ് മലയാളിക്ക് മുന്നില്‍ ആരും കൊതിക്കുന്ന പ്രത്യേക രുചി ഭേദങ്ങള്‍ അണിനിരത്തുന്നത്. 

'മധുര അട പൊരിച്ചത്' എന്ന പ്രത്യേക വിഭവവുമായിട്ടാണ് ഗോള്‍ഡ് വിന്നര്‍ ഹൃദ്യ പാചകം പരമ്പര ആരംഭിച്ചത്. ഈ മധുരം നുണയാന്‍ അതിഥിയായി എത്തിയതാകട്ടെ യുവഗായകന്‍ വിജയ് യേശുദാസും. വരാനിരിക്കുന്ന രുചിമേളത്തിന്റെ സൂചനകള്‍ നല്‍കുന്നതാണ് വൈവിധ്യം നിറഞ്ഞ ഹൃദ്യ പാചകത്തിന്റെ ആദ്യ എപ്പിസോഡ്. കുക്കറി ഷോ ഫാന്‍സും പാചകത്തില്‍ തത്പരരായവരും ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ് ഹൃദ്യ പാചകം പരമ്പര. 

ഒറൈസ റൈസ് ബ്രാന്‍ ഓയില്‍ ചേര്‍ത്താണ് ഷെഫ് ലത മധുര അട പൊരിച്ചത് ഉണ്ടാക്കുന്നത്. 200 ഗ്രാം മൈദ, 100 ഗ്രാം പഞ്ചസാര, 1 ടീസ്പൂണ്‍ ഏലയ്ക്കാ പൊടിച്ചത്, 200 ഗ്രാം തേങ്ങ ചിരകിയത് എന്നിവയാണ് ഇതിന്റെ മറ്റ് ചേരുവകള്‍. 

chef-latha-cooking

എന്തു കൊണ്ട് റൈസ് ബ്രാന്‍ ഓയില്‍ 

ഒറൈസ റൈസ് ബ്രാന്‍ ഓയില്‍ ചേര്‍ത്ത് മൈദ കുഴയ്ക്കുമ്പോള്‍ എന്തു കൊണ്ട് തവിട് എണ്ണ മറ്റ് എണ്ണകളെ അപേക്ഷിച്ച് മികവേറിയതാണെന്ന് ഷെഫ് ലത വിശദീകരിക്കുന്നു. "കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ തവിട് മികച്ചതാണെന്ന് പഴമക്കാര്‍ക്ക് അറിയാമായിരുന്നു. ഇതിനാലാണ് തവിട് പേസ്റ്റ് രൂപത്തില്‍ കുട്ടികള്‍ക്ക് മുന്‍തലമുറ നല്‍കിയിരുന്നത്. 

orysa-cooking-oil

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൂടുതല്‍ പാലുണ്ടാകാനും തവിട് കഴിക്കുന്നത് നല്ലതാണ്." ഇതിനു വേണ്ടി തവിടും തേങ്ങയും ശര്‍ക്കരും കൂട്ടിക്കുഴച്ച് അമ്മമാര്‍ക്ക് നല്‍കിയിരുന്നതായും ഷെഫ് ചൂണ്ടിക്കാട്ടി. പിന്നീട് തവിട് ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്തിയതിന്റെ ഫലമാണ് ഇന്ന് കാണുന്ന റൈസ് ബ്രാന്‍ ഓയില്‍. പ്രതിരോധ ശേഷിക്ക് മാത്രമല്ല, ദഹനം എളുപ്പമാക്കാനും തവിട് എണ്ണ നല്ലതാണെന്ന് ഷെഫ് ലത കൂട്ടിച്ചേര്‍ത്തു. മികച്ച രുചിക്ക് മൈദ നന്നായി കുഴച്ചെടുക്കണമെന്നും ഷെഫ് അതിഥിയോട് പറഞ്ഞു. 

അയല്‍പക്ക ബന്ധമോര്‍മിപ്പിച്ച് വിജയ് 

രുചിയുടെ രഹസ്യക്കൂട്ട് മാത്രമല്ല, അതിഥിയും ആതിഥേയയും തമ്മിലുള്ള രസകരമായ സംഭാഷണവും ഹൃദ്യ പാചകം ഒന്നാം എപ്പിസോഡിന് മിഴിവേകുന്നു. അടുത്തിടെ ഫ്‌ളാറ്റ് മാറിയതിനെ തുടര്‍ന്ന് ഷെഫും താനും ഒരേ ഫ്‌ളാറ്റ് കോംപ്ലക്‌സില്‍ മൂന്നും അഞ്ചും നിലകളിലായാണ് താമസമെന്ന് വിജയ് ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ഇനി തനിക്ക് ഇടയ്ക്കിടെ നല്ല ഭക്ഷണം ഷെഫില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയും വിജയ് പ്രകടിപ്പിച്ചു. ലതയുടെ വരവോടെയാണ് ലത ജോലി ചെയ്യുന്ന റസ്റ്ററന്റ് സ്‌പെഷലായതെന്നും വിജയ് അനുമോദിച്ചു. 

ഒറൈസ റൈസ് ബ്രാന്‍ ഓയില്‍ പാനിലേക്ക് പകര്‍ന്നു കൊണ്ടാണ്  പാചകം ആരംഭിച്ചത്. നെയ്യ് ഉപയോഗിക്കുന്നതിനെക്കാൾ നല്ലതാണ് ബ്രാന്‍ ഓയിലെന്നും വിഭവത്തിന്റെ എണ്ണമയം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും ഷെഫ്  പറഞ്ഞു. മധുര അട പൊരിച്ചതിന്റെ പാചകത്തിനിടെ വിലപ്പെട്ട ടിപ്പുകള്‍ കാഴ്ചക്കാര്‍ക്ക് നല്‍കാനും ഷെഫ് മറന്നില്ല. ചിരകിയ തേങ്ങ ഒരിക്കലും ചുട്ടു പൊള്ളിയിരിക്കുന്ന എണ്ണയിലേക്ക് ചേര്‍ക്കരുതെന്നും പാചകത്തിന്റെ അവസാനം മധുരം ചേര്‍ക്കുന്നതാണ് നന്നാകുകയെന്നും ഷെഫ് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളും ഇത്തരത്തില്‍ അവസാനം ചേര്‍ത്താല്‍ മതിയാകും. ഇത്തരത്തില്‍ കൂടുതല്‍ പാചക ടിപ്പുകള്‍ അറിയാനും രുചിയും വിനോദവും സമ്മേളിക്കുന്ന വീഡിയോകള്‍ കാണുന്നതിനും ഹൃദ്യ പാചകം പരമ്പര സബ്‌സ്‌ക്രൈബ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com