ഓട്സ് സ്മൂത്തി, വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാതഭക്ഷണം ; ലക്ഷ്മി നായർ

image
SHARE

ആരോഗ്യത്തിനും സൗന്ദര്യത്തിനും രണ്ട് സൂപ്പർ സ്മൂത്തീസ് രുചിയുമായി ലക്ഷ്മി നായർ.

1    ആവശ്യമായ ചേരുവകൾ

 • ഓട്ട്സ്          -  1/2 കപ്പ് 
 • വെള്ളം         -  11/2  കപ്പ് 
 • തൈര്           -  1 കപ്പ് 
 • സ്ട്രോബെറി  -   6 -  7 എണ്ണം 
 • തേൻ          -  2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

പാന്‍ അടുപ്പിൽ വച്ച്  11/2  കപ്പ് വെള്ളത്തിൽ 1/2 കപ്പ് ഓട്ട്സ്  വേവിച്ചെടുക്കുക. തിളച്ച് വന്നു കഴിഞ്ഞാൽ മറ്റൊരു ബൗളിലേക്ക് തണുക്കാനായി  മാറ്റി വയ്ക്കാം. തണുത്തശേഷം അതിൽ നിന്നും  1/2 കപ്പ് ഓട്സ് മാറ്റി സ്മൂത്തീസ് ബ്ലെണ്ടറിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം 1/2 കപ്പ് തൈര്, സ്ട്രോബെറി ചെറു കഷ്ണങ്ങളാക്കി അരിഞ്ഞത് , തേൻ എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് നേരം അടിച്ചെടുത്ത് ഗ്ലാസ്സിലേക്ക് മാറ്റാം.

2.   ആവശ്യമായ ചേരുവകൾ

 • ഓട്ട്സ്                -  1/2  കപ്പ്
 • തൈര്                 - 1 കപ്പ്
 • നിലക്കടല  -  1/4  കപ്പ്
 • ബദാം                 -  5 - 6 എണ്ണം 
 • വാള്‍നട്ട്            -  5 - 6 എണ്ണം 
 • തേൻ            -  2 ടേബിൾസ്പൂൺ
 • വാഴപ്പഴം       -  1 എണ്ണം 

തയാറാക്കുന്ന വിധം 

വേവിച്ചെടുത്ത 1/2 കപ്പ് ഓട്ട്സ്, 1/2 കപ്പ് തൈര്, നിലക്കടല 1/4  കപ്പ്, നേരത്തേ വെള്ളത്തിൽ കുതിർത്തെടുത്ത ബദാം ആവശ്യാനുസരണം , വാള്‍നട്ട്സ് , ഒരു പഴം ചെറു കഷ്ണങ്ങളാക്കി അരിഞ്ഞത്, 2 ടേബിൾസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി ബ്ലെണ്ടറില്‍ രണ്ട് മിനിറ്റ് നേരം അടിച്ചെടുത്തശേഷം ഗ്ലാസ്സിലേക്ക് മാറ്റാം .

English Summary : Without Sugar and Milk, Oats Breakfast Smoothies. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA