അങ്കമാലി മാങ്ങ പാൽ കറിയുടെ രുചിമേളവുമായി ഗോൾഡ് വിന്നർ ഹൃദ്യ പാചകം

mango-paal-curry
SHARE

അങ്കമാലി എന്ന് കേൾക്കുമ്പോൾ തന്നെ ഭക്ഷണപ്രിയരെല്ലാരും ഒന്ന് തല ചെരിച്ചു നോക്കും. നല്ല കൂർക്ക ഇട്ടു വറ്റിച്ച പോർക്ക് കറിയുടെയും ചക്ക ഇട്ടു വെച്ച ബീഫിന്റെയും മുട്ട അടിച്ചൊഴിച്ച കപ്പയുടെയും ഒക്കെ ഓർമ്മയാകും ഇവരുടെ നാവിൽ നിറയുക. സിനിമകളിലൂടെയും മറ്റും അത്ര കണ്ട് പ്രശസ്തിയാണ് അങ്കമാലിക്കാരുടെ തനത് വിഭവങ്ങൾക്ക് ലഭിച്ചത്. എന്നാൽ ഇത്തരത്തിലുള്ള നോൺവെജ് വിഭവങ്ങൾ മാത്രമല്ല, കൊതിയൂറുന്ന നല്ല വെജിറ്റേറിയൻ രുചികളും അങ്കമാലിയുടേതായിട്ടുണ്ട്. ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് പരിചയപ്പെടുത്തുന്നത് അങ്കമാലി മാങ്ങ പാൽ കറി എന്ന അത്തരം ഒരു വിഭവമാണ്.

വിശദമായ വിവരണങ്ങളോടെ ഈ കറി പാകം ചെയ്യുന്ന വിധം ഷെഫ് ലത കുനിയിൽ അവതരിപ്പിക്കുമ്പോൾ അങ്കമാലിക്കാരുടെ സിനിമ കാണുന്ന അതേ താൽപര്യത്തോടെ ഭക്ഷണ പ്രിയർ അത് കണ്ടിരുന്നു പോകും. നല്ല പച്ചമാങ്ങയാണ് ഈ വിഭവത്തിന്റെ പ്രധാന ചേരുവയെങ്കിലും  പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതോടെ രുചി വേറെ ലെവൽ ആകുന്നു. നിരവധി ഗുണങ്ങൾ അടങ്ങിയ എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണയാണ് ഇവിടെ ഷെഫ് ലത  ഉപയോഗിക്കുന്നത്. പച്ചമാങ്ങയുടെ പുളിയും പ്യുവർ പ്ലസ് വെളിച്ചെണ്ണയും ഒരുമിക്കുമ്പോൾ ഒരു പ്രത്യേക രുചിയും മണവും അങ്കമാലി മാങ്ങ പാൽ കറിക്ക് ലഭിക്കുന്നു.എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള മറ്റൊരു ഗുണം ഈ കറി കുറഞ്ഞത് രണ്ടു ദിവസമെങ്കിലും കേടുകൂടാതെയിരിക്കും എന്നതാണ്. അതിനാൽ ഒരിക്കൽ ഉപയോഗിച്ച ശേഷം മിച്ചം വരുന്ന കറി അടുത്ത ദിവസങ്ങളിലെ ഉപയോഗത്തിനായി സൂക്ഷിച്ചു വയ്ക്കാം.

എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് മറ്റൊരു കാരണം കൂടി ഷെഫ് ലത പങ്കുവയ്ക്കുന്നു. തേങ്ങാപ്പാൽ ഒഴിച്ച് ഉണ്ടാക്കുന്ന കറിയോടൊപ്പം ശുദ്ധമായ വെളിച്ചെണ്ണ ചേർക്കുമ്പോൾ രുചി അധികരിക്കും എന്നതാണ് അത്. അപ്പത്തിനും ചപ്പാത്തിക്കും ഒപ്പം മാത്രമല്ല ചോറിന്റെ കൂടിയും ഉപയോഗിക്കാവുന്നതാണ് അങ്കമാലി മാങ്ങ പാൽ കറി.

കറിയുടെ ചേരുവകൾ:

 • പച്ചമാങ്ങ - 300 ഗ്രാം
 • പച്ചമുളക് - 6 എണ്ണം
 • ഉപ്പ്- പാകത്തിന്
 • വെളിച്ചെണ്ണ- ആവശ്യത്തിന്
 • ഇഞ്ചി അരിഞ്ഞത്- 1 ടീസ്പൂൺ
 • വെളുത്തുള്ളി- 3 ക്ലോവ്
 • സവാള-1( ചെറുത് )
 • വറ്റൽ മുളക് - 4 എണ്ണം
 • കറിവേപ്പില - കുറച്ച്
 • കുരുമുളക് - 1/4 ടീസ്പൂൺ
 • മല്ലിപ്പൊടി -1 ടേബിൾസ്പൂൺ
 • മഞ്ഞപ്പൊടി -1/4 ടീസ്പൂൺ
 • തേങ്ങാപ്പാൽ -200 ഗ്രാം
 • വെള്ളം-100 മില്ലി

പുളി കുറവുള്ള സേലം മാങ്ങയാണ്  ഷെഫ് കറിക്ക്  ഉപയോഗിക്കുന്നത്. മാങ്ങയുടെ തൊലി കളഞ്ഞ് അവ മുറിച്ചു കൊണ്ടാണ് പാചകം ആരംഭിക്കുന്നത്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാനാവുന്ന വിഭവമാണിത് എന്നും ഷെഫ് പറയുന്നു. എന്നാൽ വെളിച്ചെണ്ണ നിർബന്ധമാണ്. വിവാഹം പോലുള്ള പ്രത്യേക ആഘോഷ പരിപാടികൾക്കായി അങ്കമാലിക്കാർ തലേന്നു തന്നെ ഈ കറി തയ്യാറാക്കി വയ്ക്കാറുണ്ട്. ഒരു ദിവസം മുൻപ് തയ്യാറാക്കി വയ്ക്കുന്നതും ഇതിന്റെ രുചി വർദ്ധിപ്പിക്കും. വളരെ കുറച്ചു മാത്രം മസാല ഉപയോഗിക്കുന്നു എന്നതും അങ്കമാലി മാങ്ങ പാൽ കറിയെ വ്യത്യസ്തമാക്കുന്നു.

mango-curry

അങ്കമാലിയിലെ കല്യാണ വീടുകളിൽ ഈ കറി വെയ്ക്കുമ്പോൾ തേങ്ങാപ്പാൽ ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്ന മട്ടിൽ ചേർക്കാറുണ്ട്. പക്ഷേ വീട്ടിൽ ഉണ്ടാകുമ്പോൾ അത്രയും തവണ ചേർക്കേണ്ടതില്ലെന്ന് ഷെഫ് പറയുന്നു. പാചകത്തിന്റെ രണ്ടാംഘട്ടത്തിൽ തീ കുറച്ചു വയ്ക്കണമെന്ന ടിപ്പും ഷെഫ് ഇതിനിടെ പങ്കുവയ്ക്കുന്നുണ്ട്. ചെറിയ തീയിൽ പാചകം ചെയ്യുന്നത് ചേരുവകളുടെ രുചി നഷ്ടമാകാതിരിക്കാൻ സഹായിക്കുമെന്നും പഴയ തലമുറ ഈ രീതി പിന്തുടർന്നിരുന്നതായും  ഷെഫ് കൂട്ടിച്ചേർക്കുന്നു. കഷ്ണങ്ങൾ ഒരേസമയത്ത് വെന്തു കിട്ടാനായി മാങ്ങ മുറിക്കുമ്പോൾ ഒരേ വലിപ്പത്തിൽ മുറിക്കണമെന്നും ഷെഫ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോയുടെ പൂർണ്ണരൂപം കാണാവുന്നതാണ്.

എന്തുകൊണ്ട് എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ?

gold-winner

കൂടുതൽ കൂടുതൽ പേർ  പാചകത്തിന് എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ തിരഞ്ഞെടുക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. വെയിലത്ത് ഉണക്കിയെടുത്ത ഉന്നതനിലവാരമുള്ള കൊപ്ര ആട്ടി അരിച്ചെടുക്കുന്നതാണ് എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ. ഏറ്റവും ശുദ്ധമായതും നീരുള്ളതുമായ തേങ്ങയാണ് ഇതിനുവേണ്ടി പ്രത്യേകം തിരഞ്ഞെടുക്കുന്നത്. ആരോഗ്യവും രുചിയും മേളിക്കുന്ന ഭക്ഷണം തന്നെ വേണമെന്ന് കരുതുന്നവരുടെ പാചക പങ്കാളിയായി എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ മാറുന്നതും ഇതിനാലാണ്. നമ്മുടെ ചയാപചയ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന ഈ വെളിച്ചെണ്ണ ശരീരത്തിൽ നിന്ന് വൈറസുകളെയും ബാക്ടീരിയകളെയും പുറന്തള്ളി പ്രതിരോധവും വർദ്ധിപ്പിക്കുന്നു. മീഡിയം ചേഞ്ച് ഫാറ്റി ആസിഡുകളും എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണയിൽ സമൃദ്ധമായുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS