കറുമുറെ തിന്നുന്ന ശർക്കരവരട്ടിയുമായി ഗോൾഡ് വിന്നർ ഹൃദ്യ പാചകം

sharkara-varatti-video
SHARE

കാളൻ,ഓലൻ, പച്ചടി, കിച്ചടി എന്നിങ്ങനെ  ഇല നിറയെ വിഭവങ്ങൾ.  പപ്പടം, പഴം എന്നിവയെല്ലാം കൂട്ടി മൂന്നു തരം പായസം. ഇതെല്ലാം ഉണ്ടെങ്കിലും സദ്യയ്ക്ക് മുൻപ് ആദ്യം ശർക്കരവരട്ടി വന്നില്ലെങ്കിൽ ഏതു മലയാളിയുടെയും   മുഖമൊന്നു ചുളിയും. അത്രയ്ക്കു പ്രിയമാണ് നമുക്ക് കറുമുറെ തിന്നുന്ന ഈ മധുര വിഭവത്തോട്. എത്ര വലിയ സദ്യ ആണെങ്കിലും ശർക്കരവരട്ടി ഇല്ലെങ്കിൽ അത് അപൂർണ്ണമാണ്.

ഓണത്തിന്റെയും സദ്യയുടെയും ഒക്കെ പ്രധാന വിഭവം ആണെങ്കിലും പലരും ശർക്കരവരട്ടി വീടുകളിൽ ഉണ്ടാക്കാറില്ല.പകരം  കടയിൽ നിന്ന് പായ്ക്കറ്റിലാക്കിയ ശർക്കരവരട്ടി വാങ്ങും. ഇതുകൊണ്ട് സമയലാഭം ഉണ്ടെന്നു തോന്നാമെങ്കിലും നമ്മുടെ ആരോഗ്യത്തിനും പോക്കറ്റിൽ കിടക്കുന്ന പണത്തിനും ഇതത്ര നല്ലതല്ല. കടയിൽ നിന്ന് വാങ്ങുന്ന ശർക്കര വരട്ടി ഏതുതരം എണ്ണയിൽ ഉണ്ടാക്കിയതാണെന്നോ ഇതിൽ ആരോഗ്യത്തിന് ഹാനികരമായ പ്രിസെർവേറ്റീവുകൾ ചേർത്തിട്ടുണ്ടോ എന്നും  നമുക്ക് പറയാനാവില്ല. വിലയാണെങ്കിലോ കിലോയ്ക്ക് 600ഉം 700ഉം രൂപയ്ക്കുമേലും.

എന്നാൽ ഇതേ ശർക്കരവരട്ടി വീട്ടിൽ ഉണ്ടാക്കിയാൽ അതിലെ ചേരുവകളുടെ ഗുണനിലവാരം നമുക്ക് ഉറപ്പിക്കാനാകും. വളരെ കുറഞ്ഞ ചെലവിൽ എങ്ങനെ രുചികരവും ആരോഗ്യകരവുമായ ശർക്കരവരട്ടി വീട്ടിൽ തന്നെ തയാറാക്കാമെന്ന് കാണിച്ചുതരികയാണ് ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡിൽ ഷെഫ് ലത കുനിയിൽ.

നേന്ത്രപഴമോ പച്ചക്കായയോ ഉപയോഗിച്ച് തയാറാക്കുന്ന കേരളത്തിന്റെ തനത് മധുര വിഭവമാണ് ശർക്കരവരട്ടി. നമ്മുടെ അടുക്കളകളിൽ എപ്പോഴും ലഭ്യമായ ഏഴു കൂട്ടുകൾ ഉപയോഗിച്ച് ശർക്കരവരട്ടി   ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാനാകും.   ഇതിന് പിന്തുടരേണ്ട പാചക ക്രമമാണ് ഷെഫ് ലത കുനിയിൽ ഹൃദ്യ പാചകത്തിൽ ഇത്തവണ വിശദമായി അവതരിപ്പിക്കുന്നത്. ഈ നള പാചകത്തിന്റെ തന്ത്രങ്ങൾ മനസ്സിലാക്കാൻ ഹൃദ്യ പാചകം വിഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. പതിവ് പോലെ കാഴ്‌ചക്കാരെ പിടിച്ചിരുത്തുന്ന തരത്തിൽ ആകർഷകമായ രീതിയിലാണ് എപ്പിസോഡ് തയാറാക്കിയിരിക്കുന്നത്.

sharkaravaratti

ചേരുവകൾ

  • പഴം(നേന്ത്രപ്പഴ കായ്)- 4 എണ്ണം
  • ചുക്ക് -1 ടീസ്പൂൺ
  • അരിപ്പൊടി -1 ടേബിൾസ്പൂൺ
  • ശർക്കര -150 ഗ്രാം
  • ജീരകം- 1/4 ടീസ്പൂൺ
  • കുരുമുളക് -1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ

രുചികരമായ ശർക്കരവരട്ടി തയാറാക്കുന്നതിന് പ്രധാനമായും രണ്ട് പാചക രഹസ്യങ്ങൾ ആണുള്ളത്. ആദ്യത്തേത് പഴത്തിന്റെ തൊലി നീക്കം ചെയ്യുന്നതിനെ സംബന്ധിച്ചാണ്. പഴത്തിന്റെ തൊലി നീക്കം ചെയ്യാൻ ഒരിക്കലും പീലർ ഉപയോഗിക്കരുതെന്ന് ഷെഫ് ലത പറയുന്നു. പീലർ ഉപയോഗിക്കാതെ എങ്ങനെയാണ് തൊലി നീക്കം ചെയ്യേണ്ടതെന്ന് ഷെഫ് വീഡിയോയുടെ തുടക്കത്തിൽ  കാണിച്ചുതരുന്നു.  പച്ചക്കായയുടെ കറ കളഞ്ഞ ശേഷം മാത്രമേ ശർക്കരവരട്ടി ഉണ്ടാക്കാവൂ എന്നതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. ഇതിനുവേണ്ടി പഴം അരിഞ്ഞ ശേഷം മഞ്ഞൾപ്പൊടിയും ഉപ്പും കലക്കിയ വെള്ളത്തിൽ കഴുകിയെടുക്കണം. ഇത്തരത്തിൽ കഴുകുമ്പോൾ പഴം ഞെക്കി പിഴിയരുതെന്നും ഷെഫ് ഓർമ്മിപ്പിക്കുന്നു.  കഴുകി കഴിയുമ്പോൾ പഴത്തിന് ഒരു സ്വർണ്ണനിറം കൈവരും. നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചു വേണം ശർക്കരവരട്ടി പാകം ചെയ്യാനെന്നും ഷെഫ് പറയുന്നു. ഉയർന്ന ഗുണമേന്മ ഉറപ്പാക്കാനായി എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. ശർക്കര വരട്ടിയും ഉപ്പേരിയുമെല്ലാം ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നതാണ് നല്ലതെന്നും ഷെഫ് കൂട്ടിച്ചേർക്കുന്നു.

ചേരുവകൾ എല്ലാം ഒരുക്കിയ ശേഷം  ഷെഫ് എണ്ണ തിളപ്പിക്കുന്നതിലേക്ക് കടക്കുന്നു. ഇഷ്ടത്തോടെ പാചകം ചെയ്യുമ്പോൾ രുചി വേറെ ലെവൽ ആകുമെന്നും ഈ അവസരത്തിൽ ഷെഫ് പറയുന്നു.

gold-winner

കാറ്റു കയറാത്ത കുപ്പിയിൽ അടച്ചു വച്ചാൽ ആറുമാസം വരെ എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ കേടു കൂടാതെ ഇരിക്കുമെന്ന്  പാനിലേക്ക് എണ്ണ പകരവേ ഷെഫ് പറഞ്ഞു. ഫ്രിഡ്ജിൽ ആകട്ടെ ഇത് ഒരു വർഷം വരെ സൂക്ഷിക്കാം. . വെയിലത്ത് ഉണക്കിയെടുത്ത ഉന്നതനിലവാരമുള്ള കൊപ്ര ആട്ടി അരിച്ചെടുക്കുന്നതാണ് എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ. ഏറ്റവും ശുദ്ധമായതും നീരുള്ളതുമായ തേങ്ങയാണ് ഇതിനുവേണ്ടി പ്രത്യേകം തിരഞ്ഞെടുക്കുന്നത്. ആരോഗ്യവും രുചിയും മേളിക്കുന്ന ഭക്ഷണം തന്നെ വേണമെന്ന് കരുതുന്നവരുടെ പാചക പങ്കാളിയായി എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണ മാറുന്നതും ഇതിനാലാണ്. നമ്മുടെ ചയാപചയ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന ഈ വെളിച്ചെണ്ണ ശരീരത്തിൽ നിന്ന് വൈറസുകളെയും ബാക്ടീരിയകളെയും പുറന്തള്ളി പ്രതിരോധവും വർദ്ധിപ്പിക്കുന്നു. മീഡിയം ചേഞ്ച് ഫാറ്റി ആസിഡുകളും എൽഡിയ പ്യുവർ പ്ലസ് വെളിച്ചെണ്ണയിൽ സമൃദ്ധമായുണ്ട്. പഴം ഡീപ് ഫ്രൈ ചെയ്ത് എടുക്കുന്നതിന് ഈ എണ്ണ മികച്ചതാണ്.

ശർക്കരവരട്ടിയുടെ മറ്റൊരു സുപ്രധാന ചേരുവയായ ശർക്കരയും വെള്ളവും എങ്ങനെയാണ് കൃത്യമായ അളവിൽ യോജിപ്പിക്കുന്നതെന്നും ഷെഫ് വിശദമായി കാണിച്ചുതരുന്നു. ഇതിനിടെ പഴക്കഷ്ണങ്ങൾ പ്യുവർ പ്ലസ് വെളിച്ചെണ്ണയിൽ കിടന്നു തിളച്ചു തുടങ്ങുന്നു. എല്ലാ പഴക്കഷ്ണങ്ങളും കൂടി ഒരുമിച്ച് ഇടുന്നത് നമ്മൾ ഉദ്ദേശിക്കുന്ന ഫലം നൽകിയില്ലെന്നും ഷെഫ് ചൂണ്ടിക്കാണിക്കുന്നു. വറുത്ത പഴക്കഷ്ണങ്ങൾ എണ്ണയിൽ നിന്നും കോരി എടുക്കുമ്പോഴുള്ള ശബ്ദവും ഒന്ന് വ്യത്യസ്തമാണ്. ശർക്കരവരട്ടിയുടെ ചേരുവയായ ചുക്കുപൊടി എങ്ങനെ ഉണ്ടാക്കണമെന്നും ഷെഫ് പറഞ്ഞുതരുന്നു. ശർക്കര വരട്ടിക്ക് അതിന്റെ  രുചിയും മണവും നൽകുന്നത് ചുക്ക് പൊടിയാണെന്നും ഷെഫ് കൂട്ടിച്ചേർക്കുന്നു.  മറ്റു ചേരുവകളും കൂടി കുഴച്ചെടുക്കുന്നതോടെ ശർക്കരവരട്ടി തയാർ. ഇതിനുശേഷം കുറഞ്ഞത് നാലു മണിക്കൂറെങ്കിലും തണുക്കാൻ വെച്ചതിനുശേഷം ശർക്കരവരട്ടി ഉപയോഗിച്ചു തുടങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA