ADVERTISEMENT

തടികുറയ്ക്കാന്‍ തന്നെ സഹായിക്കുന്ന സൂപ്പര്‍ ടിപ്‌സുകള്‍ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് അനു ജോസഫ്. പണ്ടു കണ്ടതു പോലെ തന്നെ ശരീരവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് അനു പങ്കുവയ്ക്കുന്നത്.  ഏറ്റവും പ്രധാന കാര്യം സന്തോഷമായി ഇരിക്കുക എന്നതാണ്, ഒപ്പം ജീവിതത്തില്‍ പിന്തുടരുന്ന ഡയറ്റ് പ്ലാന്‍ എന്തെന്നും അനു വ്യക്തമാക്കുന്നു. ഗ്രീന്‍ ടീയിലാണ് അനുവിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. പാലും മധുരവും ഒഴിവാക്കിയിട്ടുള്ള സ്‌പെഷല്‍ ഡയറ്റ് തയാറാക്കുന്ന വിധവും അനു കാണിച്ചു തരുന്നു. 

 

ദിവസം തുടങ്ങുന്നത് ഗ്രീൻ ടീ കുടിച്ചാണ്.

പ്രഭാത ഭക്ഷണത്തിന്  രണ്ട് നാടൻ മുട്ട  ചേർത്ത് തയാറാക്കുന്ന ഓംലറ്റ്, ഇതിൽ കൂണും ചേർക്കാറുണ്ട്. ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ ചൂടായി കഴിയുമ്പോൾ അൽപം ഉപ്പ് ചേർക്കാം. ഇതിലേക്ക് സവാള,തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം, ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കാം. കാൽ ടീസ്പൂൺ കുരുമുളകുപൊടിയും  ചെറുതായി അരിഞ്ഞ കൂണും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. രുചി കൂട്ടാൽ അൽപം മല്ലിയിലയും ഇതിലേക്ക് ചേർക്കാം. മുട്ടയുടെ വെള്ള ഇതിലേക്ക് ഒഴിച്ച് നന്നായി വട്ടം ചുറ്റിച്ച് എടുക്കാം. ഒരു സ്പൂൺ ചീസും ചേർത്താൽ ഹെൽത്തി ചീസി ഓംലറ്റ് റെഡി.  

 

ഉച്ചഭക്ഷണത്തിന് മുൻപുള്ള സമയത്ത്

സാലഡ് കുക്കുമ്പറും ബേബി കാരറ്റും കഴിക്കാം. വിശപ്പ് കൂടുതൽ എങ്കിൽ  വെള്ളത്തിൽ വേവിച്ച് എടുക്കുന്ന ഓട്സും ഇടനേരത്ത് കഴിക്കാം.

 

ഉച്ചഭക്ഷണത്തിന് രണ്ട് ചപ്പാത്തിയും കോളിഫ്ലവർ വെജിറ്റബിൾ കറിയും.

 

അത്താഴത്തിന് തണ്ണിമത്തനും (കാൽ ഭാഗം) ഒരു ആപ്പിളും, അത് 6 മണിക്ക് മുൻപ് കഴിക്കാൻ ശ്രദ്ധിക്കും. പരമാവധി 7 മണിക്ക് അത്താഴം കഴിക്കാൻ ശ്രദ്ധിക്കുന്നതും ഡയറ്റിൽ പ്രധാനമാണ്.

 

ശ്രദ്ധിക്കാൻ

  • ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്, ഭക്ഷണം കഴിക്കുന്നതിന് കുറച്ച് സമയം മുൻപ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
  • നേരത്തെ ഉറങ്ങാൻ ശ്രദ്ധിക്കണം (9 മണിക്ക് ഉറങ്ങി അതിരാവിലെ എഴുന്നേൽക്കണം. )
  • വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

 

English Summary : Actress Anu Joseph's Diet Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com