ADVERTISEMENT

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയാറില്ലേ. ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡും ഇത്തവണ അതേ പോലെയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന ഗോൾഡ് വിന്നർ ഹൃദ്യ പാചകം ഇത്തവണയെത്തുന്നത് ഒരേ എപ്പിസോഡിൽ രണ്ട് കിടുക്കൻ വിഭവങ്ങളുമായിട്ടാണ്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മടക്ക് ചപ്പാത്തിയും അതിനൊപ്പം വിളമ്പുന്ന ഉരുളക്കിഴങ്ങ് മസാലയുമാണ് ഷെഫ് ലത കുനിയിൽ പുതിയ ടു ഇൻ വൺ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത്. ചപ്പാത്തി മാവ് മടക്കി ചുരുട്ടിയെടുത്ത് അതൊരു പൂവിന്റെ രൂപത്തിൽ വിരിഞ്ഞു വരും വരെ ഡീപ് ഫ്രൈ ചെയ്താണ് മടക്ക് ചപ്പാത്തി തയാറാക്കുന്നത്. സാധാരണ ചപ്പാത്തിയുടെ പാചകത്തിൽ ഒരു അസാധ്യ ട്വിസ്റ്റ് വരുത്തിയാണ് ദക്ഷിണേന്ത്യൻ ഉത്തരേന്ത്യൻ രുചികൾ സമ്മേളിക്കുന്ന മടക്ക് ചപ്പാത്തിയുടെ നിർമ്മാണം.

മടക്ക് ചപ്പാത്തിക്ക് ഒറൈസ റൈസ് ബ്രാൻ ഓയിലും ഉരുളക്കിഴങ്ങ് മസാലയ്ക്ക് ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലുമാണ് ഷെഫ് തിരഞ്ഞെടുത്തത്. കുറച്ചെണ്ണ മാത്രമേ ചപ്പാത്തി കുടിക്കാവൂ എന്ന ഉദ്ദേശത്തോടെയാണ് ഒറൈസ റൈസ് ബ്രാൻ ഓയിൽ ഉപയോഗിച്ചത്. പാചകത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുൻപ് ചേരുവകൾ പരിചയപ്പെടാം.

ചേരുവകൾ:

  •  ഗോതമ്പുപൊടി - 300 ഗ്രാം
  •  ഉപ്പ്- പാകത്തിന്
  •  പഞ്ചസാര - ഒരു നുള്ള്
  •  ഉരുളക്കിഴങ്ങ് - 1 കിലോഗ്രാം
  •  ഇഞ്ചി - 1 ടീസ്പൂൺ
  •  പച്ചമുളക് - 1 ടീസ്പൂൺ
  •  കറിവേപ്പില - കുറച്ച്
  •  വെളുത്തുള്ളി - 1 ടീസ്പൂൺ
  •  കുരുമുളക് - 1/4 ടീസ്പൂൺ
  •  മല്ലിപ്പൊടി - 1 ടീസ്പൂൺ
  •  മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  •  ഗരംമസാല - ഒരു നുള്ള്  
  •  മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  •  തക്കാളി അരിഞ്ഞത് -1
  •  കടുക് -1/2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ചേരുവകൾ പരിചയപ്പെടുത്തിയ ശേഷം ഷെഫ് പാചകം ആരംഭിക്കുന്നു. മടക്ക് ചപ്പാത്തിക്ക് മാവ് എങ്ങനെ കുഴച്ചെടുക്കണം എന്ന് ഷെഫ് കാണിച്ചുതരുന്നുണ്ട്. അവസാനഘട്ടത്തിലാണ് ഒറൈസ റൈസ് ബ്രാൻ ഓയിൽ ഇതിലേക്ക് ചേർക്കുന്നത്. ഇതിനു ശേഷം ഉരുളക്കിഴങ്ങ് മസാലയുടെ പാചകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് തൊലി കളയാതിരുന്നാൽ രണ്ടു ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന ടിപ്പും ഇതിനിടെ ഷെഫ് ലത പങ്കുവയ്ക്കുന്നു. പെട്ടെന്നൊരു കറി ഉണ്ടാക്കണമെങ്കിൽ ഇത് ഉപയോഗപ്രദമാകും.   

chef-latha

  മടക്ക് ചപ്പാത്തി വറുത്തെടുക്കാൻ ഷെഫ് പാനിലേക്ക് ഒറൈസ റൈസ് ബ്രാൻ ഓയിൽ പകരുന്നു. മറ്റ് എണ്ണകളെ അപേക്ഷിച്ച് അളവിൽ 15 ശതമാനം കുറച്ചു മതിയെന്നതാണ് ഒറൈസ റൈസ് ബ്രാൻ ഓയിലിന്റെ മെച്ചമെന്നും ഷെഫ് വ്യക്തമാക്കുന്നു. പപ്പടം വറുക്കാനും ഈ എണ്ണ ഷെഫ് ശുപാർശ ചെയ്യുന്നു. മറ്റ് പാചക എണ്ണകളെ അപേക്ഷിച്ച് തയ്യാറാക്കുന്ന വിഭവം ഒറൈസ റൈസ് ബ്രാൻ ഓയിൽ കുറച്ചേ വലിച്ചെടുക്കുകയുള്ളൂ എന്നും ഷെഫ് ചൂണ്ടിക്കാട്ടി. ഇതിനാൽ ഡീപ് ഫ്രൈ ചെയ്യാൻ ഇത് അത്യുത്തമമാണ്. ഇക്കാരണം കൊണ്ടാണ് കായികതാരങ്ങളുടെ ഭക്ഷണമെനുവിൽ പോലും ഒറൈസ റൈസ് ബ്രാൻ ഓയിൽ ഇടംപിടിക്കുന്നതെന്ന് ഷെഫ് കൂട്ടിച്ചേർത്തു.

അതേസമയം ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാൻ ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലാണ് ഷെഫ് ഉപയോഗിച്ചത്. ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലിന്റെ ഗുണമേന്മയെ കുറിച്ച് ഇപ്പോൾ എല്ലാവർക്കും അറിയാമെന്നും ഷെഫ് പറയുന്നു. മലയാളികൾക്ക് പൊതുവെ വെളിച്ചെണ്ണയോടാണ് താത്പര്യമെങ്കിലും ഇന്ത്യയിലെ മറ്റിടങ്ങളിലെല്ലാം സൺഫ്ലവർ എണ്ണയ്ക്ക് പ്രിയമേറെയാണ്. പതിവുപോലെ പാചകത്തിന്റെ സൂക്ഷ്മാംശങ്ങൾ വിശദീകരിച്ചാണ് ഷെഫ് മടക്ക് ചപ്പാത്തിയും മസാലയും പൂർത്തിയാക്കുന്നത്. അധികം എരിവില്ലാത്തതിനാൽ ഉത്തരേന്ത്യക്കാർക്കും ദക്ഷിണേന്ത്യക്കാർക്കും ഒരേപോലെ ഇഷ്ടപ്പെടുന്നതാണ് ഉരുളക്കിഴങ്ങ് മസാലയെന്നും ഷെഫ് ചൂണ്ടിക്കാട്ടി.

chappathi

 ഒറൈസ റൈസ് ബ്രാൻ ഓയിലിന്റെ മറ്റു ഗുണങ്ങൾ

നമ്മുടെ സമൂഹത്തെ കാര്യമായി വലയ്ക്കുന്ന ഒരു പ്രശ്നമാണ് ഇന്ന് കൊളസ്ട്രോൾ നിയന്ത്രണം. നാം പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയ്ക്ക് ഇതിൽ കാര്യമായ സ്വാധീനമുണ്ട്. പ്രായം കൂടുന്തോറും കൂടുതൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാനാണ് ഒറൈസ റൈസ് ബ്രാൻ ഓയിൽ പുറത്തിറക്കിയിരിക്കുന്നത്. കാളീശ്വരി റിഫൈനറി കുടുംബത്തിൽ നിന്നുള്ള ഒറൈസ റിഫൈൻ ചെയ്തെടുത്ത റൈസ് ബ്രാൻ ഓയിലാണ്. ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഗാമ ഒറൈസനോൾ ഇതിലടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളും ഈ എണ്ണയിൽ ധാരാളമുണ്ട്.

എണ്ണ ഒന്ന്, ഗുണങ്ങൾ നാല് 

ഒറൈസനോൾ അടങ്ങിയ ഒറൈസ റൈസ് ബ്രാൻ ഓയിൽ ഉപയോഗിച്ചാൽ ഭക്ഷണപദാർത്ഥം വലിച്ചെടുക്കുന്ന എണ്ണയുടെ അളവിൽ 15% കുറവുണ്ടാകും. കലോറി കുറയ്ക്കുന്നതിനൊപ്പം പണ ലാഭവും ഇതുണ്ടാക്കുന്നു. ആരോഗ്യത്തിന് ഗുണകരമായ നാല് പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളും(ഒറൈസനോൾ, ടോകോഫെറോൾ, ടോകോട്രൈനോൾ, സ്കാലീൻ) ഇതിലടങ്ങിയിരിക്കുന്നു. ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഈ എണ്ണ സഹായകമാണ്. ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന ഫാറ്റി ആസിഡ് തോത്(SFA:MUFA:PUFA) സമീകൃതാവസ്ഥയിൽ ഇതിൽ നിലനിർത്തിയിരിക്കുന്നു. സമീകൃത തോതിൽ മാത്രമാണ് ഫാറ്റി ആസിഡ് അകത്ത് ചെല്ലുന്നതെന്ന് ഇതുമൂലം ഉറപ്പാക്കാനാകും.

ഭക്ഷണത്തെ വേഗം ദഹിക്കാൻ സഹായിക്കുന്നു എന്നതിനാൽ ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിൽ ഇന്ന് കേരളത്തിലെ നിരവധി പേരുടെ പ്രിയപ്പെട്ട എണ്ണയാണ്. വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്ന സൺഫ്ലവർ ഓയിൽ ദിവസവുമുള്ള പാചകത്തിന് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.    

കോവിഡ് വ്യാപനത്തിന്റെ സമയത്ത് വൈറ്റമിൻ ഡി യുടെ പ്രാധാന്യം സകലർക്കും ബോധ്യമായതാണ്. ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കാൻ വൈറ്റമിൻ ഡി സഹായിക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. സാധാരണ സൂര്യപ്രകാശത്തിൽ നിന്നാണ് ഇത് ലഭിക്കുക. എന്നാൽ ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലിൽ വൈറ്റമിന്‍ എ, ഡി എന്നിവ  അടങ്ങിയിരിക്കുന്നു. വേഗൻ വൈറ്റമിൻ ഡി അടങ്ങിയ ഇന്ത്യയിലെ ഏക ഭക്ഷ്യ എണ്ണയാണ് ഇത്.

ശക്തമായ എല്ലുകൾക്കും, മെച്ചപ്പെട്ട പ്രതിരോധശേഷിക്കും, മികച്ച ഹൃദയാരോഗ്യത്തിനും, രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാനും വൈറ്റമിൻ ഡി സഹായിക്കുന്നു. വൈറ്റമിന്‍ എ ആകട്ടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.   ട്രാൻസ്ഫാറ്റ് ഇല്ലെന്നതും ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലിനെ വേറിട്ടു നിർത്തുന്നു.

 മടക്ക് ചപ്പാത്തിയുടെയും ഉരുളക്കിഴങ്ങ് മസാലയുടെയും രുചി വൈവിധ്യത്തിന്റെ പാചക രഹസ്യങ്ങൾ അറിയാൻ ഗോൾഡ് വിന്നർ ഹൃദ്യ പാചകം പുതിയ എപ്പിസോഡ് പൂർണ്ണമായും കാണുക. പുതിയ എപ്പിസോഡുകളെ സംബന്ധിച്ച നോട്ടിഫിക്കേഷനുകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com