ADVERTISEMENT

പ്ലാൻ ചെയ്ത് പല പദ്ധതികളും പലർക്കും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലൂടെയാണ് ലോക്ഡൗൺ സമയം കടന്നു പോയത്. നടൻ കുഞ്ചാക്കോ ബോബൻ ഈ സമയത്ത് സമൂഹമാധ്യമങ്ങളിൽ ഏഴ് ദിവസം നീണ്ടു നിന്ന ലളിതമായ ചില ടാസ്കുകൾ പങ്കുവച്ചിരുന്നത് ശ്രദ്ധേയമായി.  മസ്തിഷ്ക വ്യായാമങ്ങൾ മുതൽ ഫിസിക്കൽ ടാസ്ക് വരെ അതിൽ ഉൾപ്പെടുത്തിയിരുന്നു. ഏറ്റവും മനോഹരം ഏഴാം ദിവസത്തെ ടാസ്ക്കായിരുന്നു. അത് വീട്ടിലെ ഒരു ദിവസത്തെ പാചകം ഏറ്റെടുക്കലായിരുന്നു. പാചകം മാത്രമല്ല ക്ലീനിങ്ങും ചെയ്തു എന്നും കുറിപ്പിൽ പറയുന്നു...

സമൂഹമാധ്യമത്തിലെ കുറിപ്പ് 

അടുക്കളയുടെ ഭരണം ഏറ്റെടുത്തു കൊണ്ട് വീട്ടിൽ ഉള്ളവർക്ക് വിശ്രമം നൽകാം നമുക്ക്. ഇത് ആദ്യം ഒന്നുമല്ല കേട്ടോ ഞാൻ അടുക്കളയിൽ കയറുന്നത്. നിങ്ങൾക്കൊക്കെ ഇത് ഇന്നത്തെ മാത്രം പരിപാടി ആയി എടുക്കാതെ തുടർന്നുള്ള ദിവസങ്ങളിലും ചെയ്യാം. അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ല. വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നൽകിയിരിയ്ക്കുന്ന ഒന്ന് അല്ല. 

ഇന്ന് ചലഞ്ചിന്റെ ഭാഗമായി പാകം ചെയ്തത് ചെമ്മീൻ ബിരിയാണിയാണ്. എന്റെ പ്രിയതമയ്ക്കും എനിയ്ക്കും ഏറെ പ്രിയപ്പെട്ട വിഭവം കൂടിയാണിത്. നമുക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഇഷ്ടമുള്ള രുചിയിൽ എന്നും പാകം ചെയ്തു തരുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങൾ ഏറ്റെടുത്തു കൊണ്ട് വിശ്രമം നൽകാൻ നമുക്ക് കഴിയണം. അത് കേവലം ആഹാരം ഉണ്ടാക്കൽ മാത്രമല്ല വൃത്തിയാക്കലും എല്ലാം ഇതിന്റെ ഭാഗം ആക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ സ്നേഹം ആഹാരം പാകം ചെയ്ത് നൽകി നോക്കൂ . കുടുംബത്തിന്റെ ഇഴയടുപ്പം ഒന്ന് കൂടി കൂട്ടാൻ ആകും ഇങ്ങനെ ഉള്ള കാര്യങ്ങളിലൂടെ. ഏഴ്‌ ദിവസം ഏഴ്‌ ചലഞ്ച്. നിങ്ങൾക്ക് ഈ കാര്യങ്ങൾ ജീവിതത്തിൽ തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞാൽ നല്ലത്. ഞാനും ഇതൊരു ജീവിതചര്യയുടെ ഭാഗമായി എടുക്കുകയാണ്. 

 

ലോക്ക്ഡൗണിൽ ചില ഇളവുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുത്. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് മൂന്നാം തരംഗത്തെ നമുക്ക് പ്രതിരോധിയ്ക്കാം. നന്ദി. 

 

English Summary : Chackochan Challenge,  Cooking Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com