മത്തങ്ങയിൽ വിരിഞ്ഞ കാവ്യം; ഫ്യൂച്ചർ 50 ചേരുവകൾ ഇതാണ് ; വിഡിയോ
Mail This Article
ഫ്യൂച്ചർ 50 ഇൻഗ്രേഡിയന്റ്സ് എന്ന് കേട്ടിട്ടുണ്ടോ? നമുക്ക് വളരെ ആവശ്യമുള്ളതും അറിയാവുന്നതും എന്നാൽ അണ്ടർ റേറ്റഡ് ആയിട്ടുള്ള ഒരു 50 ഭക്ഷ്യവസ്തുക്കളാണ് ഇതിൽ ഉള്ളത്. ഇപ്പോൾ പ്രധാനമായി കഴിക്കുന്നത് ഒരു അഞ്ച് ആനിമൽ സ്പീഷീസ് അല്ലെങ്കിൽ ആനിമൽ പ്രോഡക്റ്റ്സും 12 മുതൽ 15 വരെയുള്ള ധാന്യങ്ങളും മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇതിൽ ഉൾപ്പെടാതെ 50 ഫ്യുച്ചർ ഇൻഗ്രേഡിയൻറ്സിനെക്കുറിച്ച് അതായത് ധാരാളം ഭക്ഷണ ന്യൂട്രിഷിയനിസ്റ്റും ശാസ്ത്രഞ്ജരും WFF എന്ന ഓർഗനൈസേഷനും ചേർന്ന് തയാറാക്കിയ ചേരുവകളാണ് ഇതിൽ വരുന്നത്. വളരെ ന്യൂട്രിയന്റ് വാല്യൂ ഉള്ളതും ലഭ്യമായതുമായ ചേരുവകളാണ് ഇവയൊക്കെയും.
ബീറ്ററൂട്ടിന്റെ ഇല, മത്തൻ ഇല, അതിന്റെ പൂവ്, മത്തങ്ങ, കടല ഇതൊക്കെയാണ് പ്രധാനം. ഇതിനെ കൂടുതൽ ഉപയോഗിക്കാൻ ആൾക്കാരെ പ്രചോദിപ്പിക്കുക. സ്ഥിരം കഴിക്കുന്ന ആഹാരങ്ങളായ ഗോതമ്പ്, അരി എന്നിവ കുറച്ച് പകരം ഈ ചേരുവകൾ ഉപയോഗിക്കുക. ഇതിന്റെ എല്ലാത്തിന്റെയും ബാലൻസ് നേരെയാക്കുമ്പോൾ ഭൂമിക്കും അത് നല്ലതാണ്. ഫുഡ് വേസ്റ്റേജ് കുറയും. അരിയൊക്കെ കൂടുതൽ കാലം ഉപയോഗിക്കാൻ പറ്റും.
1
മത്തങ്ങ സ്റ്റീക്ക്
ചേരുവകൾ
- ചെറിയ മത്തങ്ങ - 400 - 500 ഗ്രാം
- കറുവപ്പട്ട - 1 കഷണം
- ഗ്രാമ്പൂ - 2- 4 എണ്ണം
- ഏലയ്ക്ക - 2 എണ്ണം
- കടുകെണ്ണ - 1 ടേബിൾ സ്പൂൺ
- മുളകുപൊടി - 1/2 ടീസ്‌പൂൺ
- മഞ്ഞൾപ്പൊടി - 1 നുള്ള്
- ഗരം മസാല - 1 നുള്ള്
- ഉലുവ - 1 ടീസ്‌പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്‌പൂൺ
- കട്ടി തേങ്ങാപ്പാൽ - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യമായി മത്തങ്ങയുടെ തൊലി കളയുക. അതിനുശേഷം കുക്കി കട്ടർ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ച് എടുക്കുക. ഈ മത്തങ്ങാ കഷ്ണങ്ങൾ കുറച്ചു മുളക് പൊടിയും ഒരു കറുവപ്പട്ടയുടെ ചെറിയ ഒരു കഷണവും ഗ്രാമ്പുവും ഏലയ്ക്കയും ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് തിളപ്പിച്ച വെള്ളത്തിലേക്ക് ഇട്ട് പാതി വേവാകുമ്പോൾ എടുക്കുക. അതിനു ശേഷം ഒരു ബൗളിൽ എല്ലാം കൂടി ഒരുമിച്ച് മിക്സ് ചെയ്തിട്ട് പാതി വെന്ത പംകിൻ തണുത്തു കഴിയുമ്പോൾ അതിനെ നന്നായി മാരിനേറ്റ് ചെയ്‌ത് ഗ്രിൽ ചെയ്തെടുക്കണം.
2.
സീസൺഡ് വാട്ടർക്രസ്സ്, സ്പിനാച്ച് ഓയിൽ
ചേരുവകൾ
- ഒലിവ് ഓയിൽ - 300 മില്ലിലിറ്റർ
- സ്പിനാച്ച് (ചീര) - 500 ഗ്രാം
- വാട്ടർക്രസ്സ് (ആശാളി )– 500 ഗ്രാം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓയിലിൽ സ്പിനാച്ചും വാട്ടർ ക്രസ്സും ഒരേപോലെ ബ്ലെൻഡ് ചെയ്തിട്ട് ഒരു മിക്സിയുടെ ജാറിൽ പേസ്റ്റ് പോലെ അരയ്ക്കുക. അതിനു ശേഷം ഇതിലേക്ക് അല്പം ഉപ്പിട്ട് ചെറിയ തീയിൽ തിളപ്പിക്കുക. അങ്ങനെ കുറച്ചു സമയം വച്ച് കഴിയുമ്പോൾ അതിന്റെ മട്ട് അടിയും. (റെസിഡ്യുസ് /അവശിഷ്ടങ്ങൾ ) എല്ലാം താഴെ അടിഞ്ഞ് നല്ല കളറുള്ള, നല്ല ഫ്ലേവർ ഓയിൽ കിട്ടും. അത് ഊറ്റി എടുത്താൽ മതി
3.
സ്പ്രൗട്ടെഡ് ചിക് പീ ചാട്ട്
- സ്പ്രൗട്ടെഡ് ചിക് പീ(മുളപ്പിച്ച വെള്ളക്കടല) - 1/2 കപ്പ്
- മുളകുപൊടി - 1 നുള്ള്
- ചാട്ട് മസാല - 1/2 ടീസ്‌പൂൺ
- നാരങ്ങാ നീര്
- ജീരകം വറുത്ത് പൊടിച്ചത് - 1 നുള്ള്
- ഇഞ്ചി (പൊടിയായി അരിഞ്ഞത്)- 1 ടീസ്‌പൂൺ
- പച്ചമുളക് (പൊടിയായി അരിഞ്ഞത്) -1 എണ്ണം
തയാറാക്കുന്ന വിധം
ചിക് പീ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് വയ്ക്കണം. പിറ്റേ ദിവസം എടുത്ത് ടിഷ്യൂ പേപ്പറിൽ അല്ലെങ്കിൽ തുണിയിൽ മടക്കി അതിൽ കുറച്ച് വെള്ളം തളിച്ച് വച്ചാൽ അത് തനിയെ മുളച്ചു വരും. അങ്ങനെ മുളപ്പിച്ചെടുത്ത കടല സാലഡ് – നോർത്തിന്ത്യൻ സ്റ്റൈൽ സാലഡാക്കാം. ചേരുവകൾ എല്ലാം കൂടെ ഒരു ബൗളിൽ യോജിപ്പിച്ച് സീസണിങ് ചെയ്യാനായി ഒരു ലെമൺ ജ്യൂസും ഉപ്പും ചേർത്താൽ മതി.
4.
ബീറ്റ് റൂട്ട് ഇല തോരൻ
ചേരുവകൾ
- വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ
- കടുക് - 1/2 ടീസ്‌പൂൺ
- വറ്റൽ മുളക് - 2 എണ്ണം
- കറിവേപ്പില
- സവാള (പൊടിയായി അരിഞ്ഞത്) - 1 എണ്ണം
- ബീറ്റ് റൂട്ട് (ഇടത്തരം വലുപ്പമുള്ളത്) - 1 എണ്ണം
- തേങ്ങ ചിരകിയത് - 1 കപ്പ്
- ബീറ്റ് റൂട്ട് ഇല അരിഞ്ഞത് - 1 കപ്പ്
- നാരങ്ങ നീര്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് കറിവേപ്പില, വറ്റൽ മുളക് എന്നിവ ഇട്ടതിനു ശേഷം ചെറുതായി അരിഞ്ഞ സവാളയും ചേർത്ത് നന്നായി വേവിച്ച ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ബീറ്റ് റൂട്ടിന്റെ ഇലയും തേങ്ങ ചിരകിയതും പച്ചമുളക് / കുരുമുളക് പൊടി ചേർത്ത് വേവിച്ചെടുക്കുക.
ഇത് 100 %വീഗൻ ആണ്. ഒരു നോർത്തിന്ത്യനും സൗത്തിന്ത്യനും കൂടി ബേസ് ചെയ്തൊരു ഡിഷാണ്.
5.
സ്‌പൈസി പംകിൻ ചട്ണി
ചേരുവകൾ
- വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ
- പെരുംജീരകം - 1 ടീസ്‌പൂൺ
- ഏലയ്ക്ക - 2 എണ്ണം
- പംകിൻ - 200 ഗ്രാം
- മുളക് പൊടി - 1 ടീസ്‌പൂൺ
- ചുക്കു പൊടി - 1/2 ടീസ്‌പൂൺ
- മഞ്ഞൾ പൊടി - 1/2 ടീസ്‌പൂൺ
- ശർക്കര പാനി - 200 ml
- അഗർ അഗർ പൗഡർ - 1 ടീസ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ചു എണ്ണ എടുത്തു ചൂടാക്കുക. അതിലേക്ക് പെരുംജീരകവും ഏലയ്ക്കയും ഇട്ട് ഒന്ന് ചൂടായ ശേഷം ചെറുതായി അരിഞ്ഞ പംകിൻ കഷണങ്ങളും ആവശ്യത്തിന് ഉപ്പും കൂടി അതിലേക്ക് ഇട്ട് വഴറ്റി എടുക്കുക. അതിനു ശേഷം അതിലേക്ക് കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, ചുക്ക് പൊടി കുറച്ചു ശർക്കര പാനി എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് ഡ്രൈ ആക്കിഎടുക്കുക. ഇത് തണുത്തു കഴിയുമ്പോൾ ഒരു ബ്ലെൻഡറിൽ ഇട്ട് അടിച്ചു ഒരു സ്ക്വീസി ബോട്ടിലിൽ എടുക്കുക.
6.
പഫ്ഡ് മസാല വൈൽഡ് റൈസ്
ചേരുവകൾ
- വൈൽഡ് റൈസ് - 2 ടേബിൾ സ്‌പൂൺ
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
- മുളക് പൊടി
- ചാട്ട് മസാല
- പഞ്ചസാര - 1 നുള്ള്
- പിങ്ക് സാൾട്ട് - 1 നുള്ള്
- ഉലുവ ഇല
തയാറാക്കുന്ന വിധം
ബ്ലാക്ക് വൈൽഡ് റൈസ് എണ്ണയിൽ വറുത്ത് കോരി അതിൽ കുറച്ച് മുളകുപൊടിയും കുറച്ച് ചാട്ട് മസാലയും ചേർത്ത് തയാറാക്കാം.
English Summary : Chef Jomon trying to explain how important is to adapt vegetables, grains lentils, legumes into our diet with Indian flavors and presentations.