അത്താഴത്തിനൊരുക്കാം പൂരിയും ഉരുളക്കിഴങ്ങ് പൊടിമാസും

poori-and-potato
SHARE

ഒട്ടും എണ്ണ കുടിക്കാത്ത ഗോതമ്പ് പൂരിയും ഉരുളക്കിഴങ്ങ് മസാല കറി (പൊടിമാസ്) യും വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാം.

പൂരി 

ചേരുവകൾ 

 • ഗോതമ്പു മാവ് - 2 കപ്പ്  
 • ഉപ്പ് - ആവശ്യത്തിന് 
 • തിളച്ച വെള്ളം - 1 1/2 കപ്പ് 
 • റിഫൈൻഡ് ഓയിൽ - 1 ടേബിൾസ്‌പൂൺ 
 • റിഫൈൻഡ് ഓയിൽ (ഫ്രൈ ചെയ്യുന്നതിനായി)

തയാറാക്കുന്ന വിധം 

രണ്ടു കപ്പ് ഗോതമ്പു പൊടിയിൽ ഒന്നര കപ്പ്  തിളപ്പിച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം ഒരു ടേബിൾ സ്പൂൺ റിഫൈൻഡ് ഓയിൽ ചേർത്ത് പൂരിക്ക് മാവ് കുഴച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ അടച്ചു മാറ്റി വയ്ക്കുക. ചപ്പാത്തിയോ പൂരിയോ മൈദാമാവിലും ഇങ്ങനെ തിളച്ച വെള്ളം ഉപയോഗിച്ച് തടി തവി കൊണ്ട് ഇളക്കി  ഇങ്ങനെ കുഴച്ചെടുത്തു കഴിഞ്ഞാൽ ഇത് തണുത്തു കഴിഞ്ഞാലും സോഫ്റ്റ്നസ് ഉണ്ടാകും. ഗോതമ്പു പൊടി തണുത്ത വെള്ളമോ ചൂടു വെള്ളമോ ഒഴിച്ച് കുഴയ്ക്കാം. ഇനി പൂരി പരത്തി റെഡി ആക്കിയ ശേഷം ഒരു പാനിൽ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടായ ശേഷം വറുത്തെടുക്കാം. എണ്ണ നന്നായി ചൂടായ ശേഷം മാത്രം പൂരി ഫ്രൈ ചെയ്യുക അല്ലെങ്കിൽ എണ്ണ കുടിക്കും അത് പ്രത്യേകം ശ്രദ്ധിക്കുക.

ഉരുളക്കിഴങ്ങ് പൊടിമസ് 

ചേരുവകൾ 

 • ഉരുളക്കിഴങ്ങ് - 3 എണ്ണം 
 • സവാള - 2 എണ്ണം 
 • ഇഞ്ചി - 1 1/2 ടേബിൾസ്‌പൂൺ 
 • പച്ചമുളക് - 3 എണ്ണം 
 • റിഫൈൻഡ് ഓയിൽ - 1 1/2 ടേബിൾസ്‌പൂൺ 
 • കടുക് - 3/4 ടീസ്‌പൂൺ 
 • ഉഴുന്നു പരിപ്പ് - 2 ടീസ്‌പൂൺ 
 • വറ്റൽ മുളക് - 2- 3 എണ്ണം 
 • കറിവേപ്പില 
 • കറുവാപ്പട്ട
 • മഞ്ഞൾ പൊടി - 3/4 ടീസ്‌പൂൺ 
 • ഉപ്പ് - ആവശ്യത്തിന് 
 • വെള്ളം - 1 കപ്പ് 
 • മല്ലിയില 

തയാറാക്കുന്ന വിധം  

ഉരുളക്കിഴങ്ങ് നേരത്തെ തന്നെ പുഴുങ്ങി വയ്ക്കുക. ഉരുളക്കിഴങ്ങ് തൊലിയോടെ ആണ് പുഴുങ്ങുന്നത് എങ്കിൽ നന്നായി കഴുകി രണ്ടായി കട്ട് ചെയ്തോ അല്ലെങ്കിൽ പകുതി കട്ട് ചെയ്തോ പുഴുങ്ങിയാൽ പെട്ടെന്നു വെന്തു കിട്ടും. കുക്കറിൽ ആണ് പുഴുങ്ങുന്നത് എങ്കിൽ ഫുൾ ഫ്ലെമിൽ രണ്ടു വിസിൽ മതിയാകും വേകാൻ. ആദ്യം പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റെ തൊലി മാറ്റിയ ശേഷം കൈകൊണ്ട്  പൊടിച്ചെടുക്കുക( നന്നായി പൊടിയേണ്ട) പൊടിക്കുമ്പോൾ കുറച്ച് വെള്ളം കൂടി ചേർത്തു പൊടിക്കാം. പൊടിച്ച ഉരുളക്കിഴങ്ങിൽ ഒരു ഗ്ളാസ് വെള്ളം കൂടി ഒഴിച്ച് മാറ്റി വയ്ക്കുക.

ഇനി ഗ്യാസ് സ്റ്റവ് കത്തിച്ചു ഒരു കഡായി എടുത്ത് ഒന്നര ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് മുക്കാൽ ടീസ്‌പൂൺ കടുകും രണ്ട് ടീസ്‌പൂൺ ഉഴുന്നു പരിപ്പും രണ്ടോ മൂന്നോ വറ്റൽ മുളകും കറിവേപ്പിലയും ചേർത്തിളക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേർക്കുക (വെളുത്തുള്ളി ഇഷ്ടമുള്ളവർക്ക് ഒരു ടീസ്‌പൂൺ വെളുത്തുള്ളി അരിഞ്ഞതും ചേർക്കാം) . ഇഞ്ചിയും പച്ചമുളകും ഒന്ന് വാടിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കറുവാപ്പട്ടയും (കറുവാപ്പട്ട ആവശ്യമെങ്കിൽ ചേർത്താൽ മതി) കൂടി ചേർത്ത് നന്നായി ഇളക്കുക സവാള ചെറുതായി നിറം മാറിത്തുടങ്ങുമ്പോൾ മുക്കാൽ ടീസ്‌പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കുറച്ചു വെള്ളവും പാകത്തിനുള്ള ഉപ്പും ചേർത്തിളക്കുക. ചാറ് വേണമെന്നുള്ളവർക്ക് കുറച്ചു തിളപ്പിച്ച വെള്ളം കൂടി ഒഴിച്ച് കൊടുത്താൽ മതി. കുറച്ചു മല്ലിയിലയും (ആവശ്യമെങ്കിൽ) കൂടി ചേർത്താൽ പൊടിമസ് റെഡി.

English Summary : Easy Poori and Potato Podimass Video by Lekshmi Nair Vlogs.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA