ADVERTISEMENT

പ്രൊട്ടീൻ ധാരളം നിറഞ്ഞ നല്ലൊരു വിഭവമാണ് ഓട്സ് ഉപ്പുമാവ്. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഈ വിഭവം യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നത് ബോളിവുഡ് താരം ശിൽപ ഷെട്ടി.

ചേരുവകൾ

  • നെയ്യ് – 1 ടേബിൾസ്പൂൺ
  • കശുവണ്ടിപരിപ്പ് – 5
  • കടുക് – 1 ടീസ്പൂൺ
  • കറിവേപ്പില– ആവശ്യത്തിന്
  • ഇഞ്ചി – 1 ഇഞ്ച് കഷണം (പൊടിയായി അരിഞ്ഞത്)
  • പച്ചമുളക് – 1  (പൊടിയായി അരിഞ്ഞത്)
  • കായപ്പൊടി – 1/4 ടീസ്പൂൺ
  • വെള്ളം – 2 1/2 കപ്പ്

 

  • സവാള – 1 
  • ഓട്സ് – 1 കപ്പ്
  • കടല (ബേബി ചിക്ക് പീ, വറുത്തു പൊടിച്ചത്) – 1 ടേബിൾസ്പൂൺ
  • കാരറ്റ് – 1/2 കപ്പ് (ആവിയിൽ വേവിച്ചത്)
  • ബീൻസ് – 1/2 കപ്പ്  (ആവിയിൽ വേവിച്ചത്)
  • സ്വീറ്റ് കോൺ – 1/2 കപ്പ്  (ആവിയിൽ വേവിച്ചത്)
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപരിപ്പ് വറുത്തെടുക്കുക. ഇതിലേക്ക് കടുക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക്, കായം എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും ചേർത്ത് ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റി എടുക്കുക.

വറുത്തെടുത്ത ഓട്സ്, കടലപ്പൊടി, ബീൻസ്, സ്വീറ്റ് കോൺ, കാരറ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.

രണ്ടര കപ്പ് തിളച്ച വെള്ളം ഒഴിച്ച് തീ കൂട്ടി, അടച്ചു വച്ച് 10 മിനിറ്റ് വേവിക്കാം.

ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.

English Summary : Oats Sattu Upma Healthy Recipe by Shilpa Shetty Kundra.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com