വീട്ടിലുള്ള പച്ചക്കറികളും നൂഡിൽസും ചേർത്തൊരു സൂപ്പർ ഈസി ജ്യൂസി രുചിയുമായി സിന്ധു കൃഷ്ണകുമാർ. ഇഷ്ടമുള്ള ഏത് പച്ചക്കറിയും ചേർത്ത് ഈ രുചി തയാറാക്കാം. ഇത്രയും പിള്ളേരുള്ള വീട്ടിൽ എന്തു സാധനം ഉണ്ടാക്കിയാലും ചിലപ്പോൾ തികയാതെ വരും. അതു കൊണ്ടു തന്നെ വറുത്തതും പൊരിച്ചതുമൊക്കെ തയാറാക്കുമ്പോൾ ഒരാൾക്ക് എത്രയെണ്ണം എടുക്കാമെന്ന് അമ്മയോട് ഇന്നും ചോദിക്കാറുണ്ടെന്ന് മകൾ ദിയ വിഡിയോയിൽ പറയുന്നുണ്ട്, എങ്ങനെയൊക്കെ തയാറാക്കിയാലും ഒരു കശപിശ ആൾക്കാർ കൂടുമ്പോൾ സാധാരണമാണെന്ന് സിന്ധുവും.
ചേരുവകൾ
- നൂഡിൽസ് – 2 പാക്കറ്റ്
- തക്കാളി
- സവാള
- കാബേജ്
- കാരറ്റ്
- റെഡ് കാപ്സിക്കം
- മഷ്റും
- സാലഡ് വെള്ളരി
- ബാർബിക്യൂ, സെഷ്വാൻ സോസ് – ആവശ്യത്തിന് (പകരം ടുമാറ്റോ സോസ് ഉപയോഗിക്കാം)
ചേരുവകൾ
ഒരു വലിയ ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ചേർത്തു വഴറ്റുക. ഇത് നന്നായി ഫ്രൈയായി കഴിയുമ്പോൾ പച്ചക്കറികൾ അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റാം. ഇതിലേക്ക് ബാർബിക്യൂ സോസും സെഷ്വാൻ സോസും ന്യൂഡിൽസ് ടേസ്റ്റ് മേക്കറും ചേർത്ത് യോജിപ്പിക്കാം. നൂഡിൽസ് വേകാൻ ആവശ്യത്തിന് വെള്ളവും ചേർക്കാം. ഇതിലേക്ക് നൂഡിൽസ് ചേർത്ത് വേവിച്ച് എടുക്കാം. ആവശ്യമെങ്കിൽ സോസും ലെറ്റ്യൂസും ചേർത്ത് വാങ്ങാം.
English Summary : Soupy Noodles Cooking Video by Sindhukrishna