ചിക്കൻ ബിരിയാണി പുട്ട്‌, വേറെ കറിയൊന്നും വേണ്ട; വിഡിയോ

SHARE

ബിരിയാണി എല്ലാവരുടെയും ഇഷ്ടവിഭവമാണ്. ആസ്വദിച്ച് കഴിക്കുവാൻ ചിക്കൻ ബിരിയാണി പുട്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ (ചെറുതാക്കിയത് ) - 500 ഗ്രാം 
 • മുട്ട - 2 എണ്ണം (പുഴുങ്ങിയത്) 
 • പുട്ടു പൊടി - 400 ഗ്രാം 
 • ഉപ്പ് - ആവശ്യത്തിന് 
 • സവാള - 400 ഗ്രാം 
 • ഇഞ്ചി (പേസ്റ്റ് )- 25 ഗ്രാം 
 • വെളുത്തുള്ളി (പേസ്റ്റ്) - 30 ഗ്രാം
 • പച്ചമുളക് - 30 ഗ്രാം 
 • തക്കാളി - 50 ഗ്രാം  
 • പുതിന ഇല - 10 ഗ്രാം 
 • മല്ലിയില - 10 ഗ്രാം 
 • കറിവേപ്പില -5 ഗ്രാം 
 • തേങ്ങ ചിരകിയത് - 20 ഗ്രാം 
 • കാരറ്റ് - 10 ഗ്രാം 
 • നെയ്യ് - 50 മില്ലി 
 • ഗരം മസാല പൊടി - 5 ഗ്രാം 
 • മഞ്ഞൾപ്പൊടി - 5 ഗ്രാം 
 • മല്ലിപ്പൊടി - 15 ഗ്രാം 
 • മുളകുപൊടി - 5 ഗ്രാം 
 • കുരുമുളകു പൊടി - 5 ഗ്രാം 
 • സവാള വറുത്തത് 

തയാറാക്കുന്ന വിധം 

 • പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക. അതിലേക്ക് പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള ഒന്നു വാടി വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത്  അതിന്റെ പച്ചമണം പോകുന്നതു വരെ ഇളക്കുക.  അതിനു ശേഷം ഇതിലേക്ക് തക്കാളി  ചേർക്കുന്നു. ഇനി ഇതിലേക്ക് മസാലപ്പൊടികളായ മല്ലി, മുളക്, മഞ്ഞൾ പൊടി ഇവ ചേർത്തു നന്നായി വഴറ്റുക. അതിനുശേഷം ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ചെറുതീയിൽ കുക്ക് ചെയ്യുക. കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. നന്നായി കുക്ക് ആയിക്കഴിയുമ്പോൾ അതിലേക്ക് കുരുമുളക് പൊടിയും ഗരം മസാല പൊടിയും കുറച്ച് മല്ലിയിലയും പുതിനയിലയും വറുത്ത ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി സ്റ്റഫിങ് റെഡി ആക്കിയെടുക്കാം.
 • ഇനി പുട്ടിനുള്ള പൊടി തയാറാക്കാം. അതിനായി പൊടിയുടെ അതേ അളവിൽ വെള്ളമെടുത്ത് പത്തു മിനിറ്റ് വെള്ളമൊഴിച്ചു വച്ച ശേഷം യോജിപ്പിച്ച് എടുക്കാം. അതിലേക്ക് മല്ലിയിലയും പുതിനയിലയും കാരറ്റും ഫ്രൈഡ് ഒണിയനും ചേർത്ത് നന്നായി യോജിപ്പിക്കുക. 
 • ഇനി ഒരു പുട്ടു കുറ്റിയിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇടുക. അതിനുശേഷം പുട്ടുപൊടി ചേർക്കുക. തയാറാക്കി വച്ചിരിക്കുന്ന സ്റ്റഫ് ചേർക്കുക അതിനു മുകളിലായി ഒരു മുട്ടയുടെ പകുതി വയ്ക്കുക. അതിനു മുകളിൽ വീണ്ടും പൊടിയിടുക ഫില്ലിങ് ചേർക്കുക. അതിനു മുകളിൽ കുറച്ചു തേങ്ങ ചേർക്കുക. അതിനു ശേഷം നല്ല തീയിൽ വച്ച് ഒരു മിനിറ്റു കൊണ്ട് ബിരിയാണി പുട്ട് റെഡി. വേറൊരു കറിയും കൂടാതെ ഉച്ചയ്‌ക്കോ വൈകിട്ടോ ഇടനേരങ്ങളിലോ കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണിത്. ബിരിയാണിയേക്കാൾ രുചിയാണ്.
 • ശ്രദ്ധിക്കാൻ : ഒരു പുട്ടിന് പകുതി മുട്ടയാണ് ചേർക്കുന്നത്. 
chicken-puttu

English Summary : Chicken Biriyani Puttu Recipe by Chef Sinoy John. This is a mouthwatering dish that is spicy, flavoursome and has the goodness of both Puttu and Biryani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA