പച്ചവെള്ളം ചേർത്തൊരു സൂപ്പർ ചോക്ലേറ്റ് കേക്ക്; വിഡിയോയുമായി ലക്ഷ്മി നക്ഷത്ര

cake-lakshmi
SHARE

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടു തയാറാക്കാവുന്ന ചോക്ലേറ്റ് രുചിയിലുള്ള കേക്കുമായി ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര. അവ്ൻ, മുട്ട, പാൽ, ബട്ടർ ഇതൊന്നും ചേർക്കാതെ ഒരു മണിക്കൂർ സമയം കൊണ്ട് തയാറാക്കാം. രുചിക്കൂട്ടും വിഡിയോയും കാണാം.

ചേരുവകൾ
മൈദ (അരിച്ചെടുത്തത്) - 1 1/2 ഗ്ലാസ്
സൺഫ്ലവർ ഓയിൽ - 3/4 ഗ്ലാസ്
കൊക്കോ പൗഡർ - 1/2 ഗ്ലാസ്
പഞ്ചസാര -3/4 ഗ്ലാസ്
ഉപ്പ് - ആവശ്യത്തിന് ( 1/4 ടീസ്പൂൺ)
ബേക്കിങ്ങ് സോഡ - (1/4 ടീസ്പൂൺ)
ബേക്കിങ്ങ് പൗഡർ - 1 ടീസ്പൂൺ
ചൂടുവെള്ളം - ഒരു ഗ്ലാസ്സ്

തയാറാക്കുന്ന വിധം

1. പ്രഷർ കുക്കറിൽ അല്‍പം സൺഫ്ലവർ ഓയിൽ ഒഴിച്ച് നന്നായ് തേച്ച് പിടിപ്പിച്ച് അതിനു മുകളിലായി ഒരു ബട്ടർ പേപ്പർ കുക്കറിൽ ഇട്ട് വയ്ക്കാം.

2. ഒരു കുഴിവുള്ള പാത്രത്തിലേക്ക് കേക്ക് മിക്സിങ്ങിന് അരിച്ചെടുത്ത 11/2 കപ്പ് മൈദ, 1/2 കപ്പ് കൊക്കോ പൗഡർ , 3/4 കപ്പ് പഞ്ചസാര ,1/4 ടീസ്പൂൺ,
1 ടീസ്പൂൺ ബേക്കിങ്ങ് പൗഡർ, 1/4 ടീസ്പൂൺ ഉപ്പ് , 3/4 ഗ്ലാസ്സ് റിഫൈൻഡ് ഓയിൽ, ഒരു ഗ്ലാസ്സ് ചൂടുവെള്ളം എന്നിവ ചേർത്ത് ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തെടുക്കുക.

3. ഒരു ദോശക്കല്ല് അടുപ്പിൽ വച്ച് ചുടായി വരുമ്പോൾ മിക്സ് ചെയ്ത കേക്ക് മിശ്രിതം കുക്കറിലേക്ക് ഒഴിച്ചുകൊടുക്കാം. ശേഷം ചൂടായ കല്ലിനു മുകളിലായി പ്രഷർ കുക്കർ വച്ച് ചെറിയതീയിൽ 40 മുതൽ 45 മിനിറ്റ് വരെ ചൂടാക്കാം. ശേഷം തീ ഓഫ് ചെയ്ത് ചൂട് കുറയാൻ വയ്ക്കാം.

കേക്ക് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം ആവശ്യമെങ്കില്‍ ചോക്ലേറ്റ് ഡബിൾ ബോയിലിങ്ങിലൂടെ ഉരുക്കി സോസ് രൂപത്തിലാക്കി തയാറാക്കിയ കേക്കിനു മുകളിലേക്ക് ഒഴിച്ച് കഴിക്കാം.

English Summary :  Easy Yummy Chocolate Cake Recipe Without Oven Video by Lakshmi Nakshathra.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA