കസ്റ്റാർഡ് ഫ്രൂട്ട് സാലഡ് രുചിയുമായി ലക്ഷ്‌മി നായർ

Easy-Fruit-Salad
SHARE

അതീവ രുചികരമായ ഫ്രൂട്ട് സാലഡ് രുചി, തണുപ്പിച്ച് എടുത്ത കസ്റ്റാർഡ് മിശ്രിതവും പഴങ്ങളും ജെല്ലിയും ചേർന്നാൽ ഫ്രൂട്ട് സാലഡ് വേറെ ലെവലാണ്. 

ചേരുവകൾ 

കസ്റ്റാർഡിന് ആവശ്യമായ ചേരുവകൾ 

 • പാൽ - 1/2 ലിറ്റർ (500 മില്ലിലിറ്റർ)
 • കസ്റ്റാർഡ് പൗഡർ - 2 ടേബിൾസ്‌പൂൺ 
 • കണ്ടൻസ്‌ഡ് മിൽക്ക് - 1/2 ടിൻ 
 • വാനില എസ്സൻസ് - 3/ 4 - 1 ടീസ്‌പൂൺ 

ഫ്രൂട്ട്സ്

 • മാമ്പഴം - 1 എണ്ണം (ചെറിയ ക്യൂബുകളായി മുറിച്ചത്)
 • ആപ്പിൾ - 1 എണ്ണം (ചെറിയ ക്യൂബുകളായി മുറിച്ചത്)
 • മുന്തിരി - 1 കപ്പ് 
 • പഞ്ചസാര - 1 ടേബിൾസ്‌പൂൺ 

ജെല്ലി 

 • ചൂടുവെള്ളം - 1 3/ 4 കപ്പ് 
 • ജെല്ലി ക്രിസ്റ്റൽസ് - 1 പായ്ക്കറ്റ് 
 • വെള്ളം - 1 3/ 4 കപ്പ് 
 • ഫ്രെഷ് ക്രീം - 1 കപ്പ് 

തയാറാക്കുന്ന വിധം 

അര ലിറ്റർ പാലിൽ നിന്നും കസ്റ്റാർഡ് കലക്കുന്നതിനായി കുറച്ചു പാൽ മാറ്റി വച്ച ശേഷം അടുപ്പ് കത്തിച്ച് ബാക്കിയുള്ള പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച്  ചൂടാക്കുക. തീ കുറച്ചു വച്ച ശേഷം പാൽ ഒന്നു ഇളക്കി കൊടുക്കുക. കണ്ടൻസ്‌ഡ് മിൽക്ക് ചേർക്കുമ്പോൾ പഞ്ചസാര കുറച്ചു ചേർത്താൽ മതിയാകും. കണ്ടൻസ്‌ഡ് മിൽക്ക് ചേർക്കാതെയാണ് ചെയ്യുന്നതെങ്കിൽ അഞ്ചു ടേബിൾ സ്‌പൂൺ പഞ്ചസാര ചേർക്കണം. ഇനി രണ്ടു ടേബിൾ സ്‌പൂൺ കസ്റ്റാർഡ് പൗഡർ എടുത്ത് നേരത്തെ മാറ്റിവച്ച പാലിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. അടുപ്പിൽ വച്ചിരിക്കുന്ന പാൽ തീ കൂട്ടി വച്ച്  നന്നായി ഇളക്കി കൊടുക്കുക. പാൽ തിളച്ചു വരുന്ന സമയം തീ ഒരല്പം കുറച്ചു വച്ച് കലക്കി വച്ചിരിക്കുന്ന കസ്റ്റാർഡ് പൗഡർ ചേർത്ത് കൈ എടുക്കാതെ ഇളക്കി കൊടുക്കാം ഇതിന്റെ കൂടെ അര ടിൻ കണ്ടൻസ്‌ഡ് മിൽക്കും കൂടി ചേർത്ത് ഇളക്കുക. പാകത്തിൽ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. അതിനുശേഷം 1 ടീസ്‌പൂൺ വാനില എസൻസ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം. ഇനി ഇത് തണുക്കാൻ വയ്ക്കുക. 

ഈ സമയം ഫ്രൂട്ട്സ് റെഡിയാക്കി വയ്ക്കാം. ആദ്യം ഒരു ബൗളിലേക്ക് മാമ്പഴം, ആപ്പിൾ  (തൊലി കളഞ്ഞത്) എന്നിവ ചെറിയ ക്യൂബുകളായി അരിഞ്ഞു വയ്ക്കുക. അതിലേക്ക് മുന്തിരിയും ഒരു ടേബിൾ സ്‌പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത്‌ ഫ്രിഡ്‌ജിൽ വയ്ക്കുക. 

ജെല്ലി തയാറാക്കുന്ന വിധം

ആദ്യം മൂന്നര കപ്പ് വെള്ളം എടുക്കുക. അതിന് നിന്ന് ഒന്നേമുക്കാൽ കപ്പ് വെള്ളം ഒരു പാത്രത്തിൽ എടുത്ത്  ചൂടാക്കുക. ചൂടായ വെള്ളത്തിലേക്ക് ജെല്ലി ക്രിസ്റ്റൽസ് ഇട്ട് നന്നായി ഇളക്കി അലിയിച്ചെടുക്കണം. അതിന്റെ കൂടെ ബാക്കിയുള്ള ഒന്നേമുക്കാൽ കപ്പ് സാധാരണ വെള്ളം ഒഴിച്ച് ഏതെങ്കിലും ഒരു പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ജെല്ലി റെഡിയായ ശേഷം ആവശ്യാനുസരണം കട്ട് ചെയ്‌ത്‌ ഉപയോഗിക്കാം. 

ഇനി ഒരു ബൗളിലേക്ക് ഒരു കപ്പ് ഫ്രഷ് ക്രീം എടുക്കുക. ഒരു ഹാൻഡ് വിസ്‌കോ ഹാൻഡ് ബ്ലെൻഡർ കൊണ്ടോ നന്നായി പതപ്പിച്ചെടുക്കാം ഇതിലേക്ക് തണുത്ത കസ്റ്റാർഡ് കൂടി ചേർത്ത് പതപ്പിച്ചെടുക്കുക. അതിനു ശേഷം ഫ്രൂട്ട് അരിഞ്ഞു വച്ചതിലേക്ക്  കസ്റ്റാർഡ് മിക്‌സ് ചേർത്തു നന്നായി ഇളക്കി കൊടുക്കുക. ഇത് വീണ്ടും  ഫ്രിഡ്‌ജിൽ വച്ച് നന്നായി തണുപ്പിച്ചെടുക്കുക. നന്നായി തണുത്ത ശേഷം ഇതൊരു ഐസ് ക്രീം ബൗളിലേക്ക് എടുക്കുക. ജെല്ലി ഓരോ പീസ് ആയി മുറിച്ച്  സാലഡിനു മുകളിലായി വയ്ക്കാം. ഈസി ഫ്രൂട്ട് സലാഡ് റെഡി.

English Summary : Fruit Salad With Custard Recipe video by Lekshmi Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS