ചെറുപയർ കൊണ്ട് പെട്ടെന്നു തയാറാക്കാവുന്ന സ്വാദിഷ്ടമായ ദോശ : ലക്ഷ്മി നായർ

HIGHLIGHTS
 • പുളിപ്പിക്കാൻ വയ്ക്കാതെ മാവ് തയാറായാൽ ഉടൻ ചുട്ടെടുക്കാം
Green-Gram-Dosa
SHARE

ചെറുപയർ അരച്ചെടുത്തു എളുപ്പത്തിൽ തയാറാക്കാവുന്ന ദോശ, പുളിപ്പിക്കാൻ വയ്ക്കാതെ മാവ് തയാറായാൽ ഉടൻ ചുട്ടെടുക്കാം.

ആവശ്യമായ ചേരുവകള്‍

 • ചെറുപയർ            - 1 കപ്പ് ( 8 മണിക്കൂർ കുതിര്‍ത്തത്)
 • പച്ചമുളക്             -  2 വലുത് /  4  ഇടത്തരം ( ആവശ്യാനുസരണം )
 • ചെറിയുള്ളി           - 4 - 5 എണ്ണം
 • വെള്ളം                 - ആവശ്യത്തിന്
 • മഞ്ഞൾപ്പൊടി        - 1/4 ടീസ്പൂൺ
 • ഉപ്പ്                     -  ആവശ്യത്തിന് 
 • മല്ലിയില              
 • നെയ്യ്
 • വെളിച്ചെണ്ണ          - 1 ടേബിൾസ്പൂൺ

ചമ്മന്തി തയാറാക്കുന്നതിന് ആവശ്യമായ ചേരുവകള്‍

 • ചെറിയുള്ളി              - 15 എണ്ണം
 • ഉപ്പ്                        - ആവശ്യത്തിന് 
 • കാശ്മീരി മുളകുപൊടി - 1 1/2 - 2 ടീസ്പൂൺ
 • കായപ്പൊടി               - 1/4 ടീസ്പൂൺ
 • വെളിച്ചെണ്ണ              - 1 - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

 • ചെറുപയർ (കുതിർത്തത്) നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മികിസിയിലിട്ട് പച്ചമുളക്, ചെറിയുള്ളി എന്നിവ കഷ്ണങ്ങളാക്കി ഇട്ട്, 
 • ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് കുഴഞ്ഞ പരുവത്തിൽ നന്നായി അരച്ചെടുത്ത്, കുഴിവുള്ള ഒരു പാത്രത്തിലേക്ക് മാറ്റി യോജിപ്പിക്കുക. 
 • ശേഷം അതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് അൽപം വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കിക്കൊടുക്കാം.
 • ഒരു ദോശക്കല്ല് അടുപ്പിൽ വച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് അൽപം എണ്ണ തടവിയശേഷം കലക്കി വച്ചിട്ടുള്ള  ചെറുപയർ ദോശമാവ് ഒഴിച്ച് നന്നായി പരത്തി കൊടുക്കുക. 
 • ദോശ ചെറുതായി മൊരിഞ്ഞു തുടങ്ങുമ്പോൾ അതിനുമുകളിൽ അല്‍പം നെയ്യ് ചുറ്റും ഒഴിച്ചു കൊടുക്കുക. ഒരു വശം മാത്രം മൊരിഞ്ഞുവന്നാൽ മതിയാകും. തയാറായശേഷം ദോശ മറ്റോരു പ്ലേറ്റിലേക്ക് മാറ്റാം. ദോശക്കല്ലിന്റെ ചൂട് ക്രമപ്പെടുത്തിയ ശേഷം ബാക്കി ദോശമാവും ഇതേ രീതിയിൽ തന്നെ ഒഴിച്ച് ചുട്ടെടുക്കാം.

ചമ്മന്തി തയാറാക്കാം

 • ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് അൽപം എണ്ണ ഒഴിച്ചശേഷം ചെറിയുള്ളി (10-15 എണ്ണം) ഇട്ട് ചെറുതായി വഴറ്റിയെടുക്കുക. അടുത്തതായി തീ ഓഫ് ചെയ്ത ശേഷം ആവശ്യത്തിന് ഉപ്പ്, കാശ്മീരി മുളകുപൊടി(1 1/2 - 2 ടീസ്പൂൺ) എന്നിവ ചേര്‍ത്ത് പാനിന്റെ ചൂടിൽ തന്നെ പച്ച മണം മാറും വരെ ഇളക്കി കൊടുക്കുക. 
 • ശേഷം ഇവ മിക്സിയിലിട്ട് നന്നായി അരച്ചടുത്ത് ഒരു ബൗളിലേക്ക് മാറ്റിയശേഷം അൽപം കായപ്പൊടി , വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ദോശയ്ക്കൊപ്പം വിളമ്പാം.

English Summary : Easy Green Gram Dosa, Pesarattu Recipe by Lekshmi Nair.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA