ഒരു ജാഡയും ഇല്ലാത്ത ലാംപ് ചോപ് ഗ്രിൽ

HIGHLIGHTS
  • ഉപ്പിലിട്ട കുഞ്ഞുള്ളിയും പച്ചമുളകും ചേർത്ത് കഴിക്കാൻ ഗ്രിൽ ചെയ്ത ലാംപ് ചോപ്.
lamp-chop-grill
Simple grilled lamb chop. Image Credit : Chef Jomon
SHARE

ഉപ്പിലിട്ട കുഞ്ഞുള്ളിയും പച്ചമുളകും ചേർത്ത് കഴിക്കാൻ ഗ്രിൽ ചെയ്ത ലാംപ് ചോപ്.

ചേരുവകൾ

  • ലാംപ് ചോപ്  – 1 കിലോഗ്രാം
  • ജിൻജർ ഗാർലിക് പേസ്റ്റ് – 3 ടീസ്പൂൺ
  • കുരുമുളക് തരിയായി പൊടിച്ചത് – 1 ടീസ്പൂൺ 
  • ഒരു നാരങ്ങയുടെ നീര് 
  • ഹിമാലയൻ പിങ്ക് സോൾട്ട് / ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം  

1) വൃത്തിയാക്കിയ ലംബ്‌ ചോപ് ഒരു നല്ല കട്ടിയുള്ള കിച്ചൻ ടൗവലിൽ വച്ച് ജലാംശം മുഴുവൻ മാറ്റി എടുക്കുക (പാറ്റ് ഡ്രൈയിങ് എന്നാണ് ഇതിനെ പറയുന്നത്). ജലാംശം ഉണ്ടെങ്കിൽ അതിൽ മാരിനേഷൻ നല്ലതു പോലെ പിടിക്കില്ല

2) അതിനു ശേഷം ലാംബ്‌ ചോപ് രണ്ടു പ്ലാസ്റ്റിക് ഷീറ്റുകൾക്കു ഇടയിൽ വച്ച് മീറ്റ് ഹാമർ അല്ലെങ്കിൽ ചപ്പാത്തി റോളർ ഉപയോഗിച്ച്  ചെറുതായി ബീറ്റ്‌ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ മീറ്റ് ടിഷ്യൂസ് ബ്രേക്ക് ഡൗണായി പെട്ടന്ന് വെന്തു കിട്ടാനും മാരിനേഷൻ നല്ലതുപോലെ മീറ്റിനുള്ളിലേക്കു ഇറങ്ങി ചെല്ലുന്നതിനും സഹായിക്കും.

3) ബീറ്റ്‌ ചെയ്ത ലംബ്‌ ചോപ്പിലേക്കു ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്ത് നല്ലതു പോലെ മാരിനേറ്റ്‌ ചെയ്തു വയ്ക്കുക. ഒരു രാത്രി അല്ലെങ്കിൽ 8  മണിക്കൂർ എങ്കിലും മാറിനേറ്റ്  ചെയ്തു വച്ചാൽ നല്ലത് . 

4) ഗ്രിൽ പാൻ നല്ലതു പോലെ ചൂടായതിനു ശേഷം ലാംബ് ചോപ് രണ്ടു വശവും ഗ്രിൽ ചെയ്യുക 

ശ്രദ്ധിക്കാൻ : മീഡിയം ചൂടിൽ വേവിക്കണം. വളരെ ചെറിയ ചൂടിൽ മീറ്റ് കുക്ക് ചെയ്യാൻ ഒരുപാട് സമയം എടുക്കുകയും  മീറ്റിലെ ജ്യൂസ് വറ്റിപ്പോകുകയും മീറ്റ് വളരെ കട്ടിയുള്ളത് ആകുവായും ചെയ്യും. അതുപോലെ തന്നെ വളരെ ചൂട് കൂട്ടി കുക്ക് ചെയ്താൽ മീറ്റിന്റെ പുറഭാഗം മാത്രം വേകുകയും ഉൾവശം വേകാതിരിക്കുകയും ചെയ്യും.

English Summary : Simple grilled lamb chop, The marinades, cooking time, the heat, quality of the ingredients presentation everything has its role to get the final product right.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS