ADVERTISEMENT

ചായക്കടയിലെ ഉള്ളിമസാലയിൽ വാട്ടിയ മുട്ട ചേർത്ത റോസ്റ്റും ഇടിയപ്പവും, കൊതിപ്പിക്കുന്ന രുചിക്കാഴ്ചയുമായി ഷെഫ് സുരേഷ് പിള്ളയുടെ വിഡിയോ.

സാധാരണ മുട്ട റോസ്റ്റിൽ പുഴുങ്ങിയ മുട്ടയാണ് ചേർക്കുന്നത്. എന്നാൽ വിദേശ നാടുകളിൽ പ്രഭാത ഭക്ഷണത്തിൽ മുട്ട പോച്ച് ചെയ്താണ് കഴിക്കുന്നത്. വെള്ളം തിളപ്പിച്ച് അതിൽ വിനാഗിരിയൊഴിച്ച് മുട്ട പൊട്ടിച്ച് ഒഴിച്ച് രണ്ടു മിനിറ്റ് വേവിക്കും. ഈ സമയം കൊണ്ട് മുട്ട വാടി വരും. ഉണ്ണി ഒഴുകുന്ന പരുവത്തിലും വെള്ളയെല്ലാം യോജിച്ചും ലഭിക്കും. ശേഷം ഇത് തണുത്ത ഐസ് വെള്ളത്തിലേക്ക് ഇടണം. പ്രഭാത ഭക്ഷണങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിൽ പോച്ച് ചെയ്ത മുട്ട പ്രസിദ്ധമാണ്, ഹെൽത്തി ബ്രേക്ക്ഫാസ്റ്റുമാണ്. ഇങ്ങനെ തയാറാക്കിയ മുട്ടയെ നാടൻ ചായക്കടയിൽ കിട്ടുന്ന ഉള്ളിമസാലയിൽ വച്ചാണ് മുട്ട റോസ്റ്റാക്കുന്നത്, ഇതിനു മുകളിൽ ഇഡ്ഡലിപ്പൊടിയും (Gunpowder) വിതറി ഇടിയപ്പത്തിനൊപ്പം കഴിക്കാം.

English Summary : Poached Hen's egg Roast with String Hoppers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com