ADVERTISEMENT

കുട്ടികൾ വരെ ഇത് കഴിക്കും, ഇതിന് അത്രയ്ക്ക് ടേസ്റ്റാണ്.

ചേരുവകൾ 

  • പാവയ്ക്ക - 1 എണ്ണം 
  • നല്ലെണ്ണ - ആവശ്യത്തിന് 
  • പെരുംജീരകം -1 ടീസ്‌പൂൺ 
  • നല്ല ജീരകം - 1 ടീസ്‌പൂൺ 
  • പച്ചമുളക് - 1 എണ്ണം 
  • വറ്റൽ മുളക് - 1 എണ്ണം 
  • കറിവേപ്പില 
  • മല്ലിയില 
  • ശർക്കര പാനി - 1 ടീസ്‌പൂൺ 
  • മുളകുപൊടി, മല്ലിപ്പൊടി ,കശ്‌മീരി മുളക് പൊടി 
  • ഉപ്പ്
  • വെള്ളം 
  • കായം 
  • ചെറിയ ഉള്ളി - 6-7 എണ്ണം 
  • വെളുത്തുള്ളി - 2-3 അല്ലി 
  • തക്കാളി - 2 എണ്ണം
  • മഞ്ഞൾ പൊടി 
  • പുളി വെള്ളം 

തയാറാക്കുന്ന വിധം 

ഒരു പാൻ ചൂടാക്കി ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ഒഴിവാക്കുക. ഇതിന് ടേസ്റ്റ് കൊടുക്കുന്നത് നല്ലെണ്ണ തന്നെയാണ്. നല്ലെണ്ണ ചൂടായ ശേഷം ഇതിലേക്ക് വട്ടത്തിൽ അരിഞ്ഞ ഒരു പാവയ്ക്ക ഇട്ട് ബ്രൗൺ കളർ ആകുന്നതു വരെ ഒന്നു വറുത്തെടുക്കുക. എത്ര കയ്പ്പുള്ള പാവയ്ക്ക ആയാലും കറി വച്ചു കഴിഞ്ഞാൽ ഒരു കയ്പ്പും ഉണ്ടാവില്ല.പാവയ്ക്ക ചെറുതായി മൂത്തു വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക. 

ഇതേ നല്ലെണ്ണയിലേക്ക് കുറച്ച് പെരുംജീരകം, കുറച്ച് നല്ല ജീരകം ഒരു പച്ചമുളക്, ഒരു വറ്റൽ മുളക്  എന്നിവ ചെറുതീയിൽ ഇട്ട് ചെറുതായി ഒന്നു മൂപ്പിക്കുക. ഇവ മൂത്തു കഴിയുമ്പോൾ കുറച്ചു മുളകു പൊടി, മുളകിനേക്കാൾ കൂടുതൽ മല്ലിപ്പൊടി, കുറച്ചു കശ്‌മീരി മുളകു പൊടി ഇവയിട്ട് നന്നായി ഇളക്കുക അതിനുശേഷം കുറച്ചു ചെറിയ ഉള്ളി (ചെറിയ ഉള്ളി മുറിക്കാതെയാണ് ചേർക്കുന്നത്) കൂടി ചേർക്കുക. ഇത് നന്നായി ഇളക്കുക. ഇതിലേക്ക് കുറച്ചു വെളുത്തുള്ളിയും ഒരു തക്കാളിയും അരിഞ്ഞു ചേർക്കുക. ഇതിലേക്ക് കുറച്ചു ചൂടുവെള്ളവും അല്പം മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് തീ കൂട്ടി വച്ച് ഇവ വേവിക്കുക. ഇതെല്ലാം നന്നായി തിളച്ചു വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന പാവയ്ക്ക കൂടി ചേർക്കുക. നല്ല പഴുത്ത ഒരു തക്കാളി മിക്‌സിയിൽ അടിച്ചെടുത്തത് കൂടി ഇതിന്റെ കൂടെ ചേർക്കുക. ഇനി ഇതിന്റെ കൂടെ കുറച്ചു പുളി വെള്ളം കൂടി ചേർക്കുക. ഒരു സ്‌പൂൺ ശർക്കര പാനി കൂടി ഇതിലേക്ക് ചേർക്കുക. ഇത് ഒന്ന് വറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ ഇഷ്ടമുള്ളവർക്ക് മല്ലിയില കൂടി ചേർക്കാം. അവസാനമായി കുറച്ചു കായപ്പൊടി കൂടി ചേർക്കുക. വളരെ ടേസ്റ്റി ആയ പാവയ്ക്ക കറി റെഡി.

English Summary : Bitter Gourd Curry Video by Lekha MG Sreekumar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com