മീനിനൊപ്പം തേങ്ങാപ്പാലും കുരുമുളകുമിട്ട് തയാറാക്കുന്ന പോർച്ചുഗീസ് വിഭവമായ ‘ഫിഷ് നിർവാണ’ പരിചയപ്പെടുത്തി പാചക വിദഗ്ധൻ സുരേഷ് പിള്ള. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ വനിതാ വിഭാഗം ഒരുക്കിയ പാചക ക്ലാസ്സിലായിരുന്നു തന്റെ മാസ്റ്റർ പീസ് വിഭവം ഷെഫ് പരിചയപ്പെടുത്തിയത്. മധ്യകേരളത്തിലെ സിറിയൻ കാത്തലിക് വിഭാഗത്തിൽ നിന്നാണ് ഇതിനെക്കുറിച്ച് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വനിതാ വിഭാഗം ചെയർപഴ്സൻ ഷൈൻ ബെനവൻ അധ്യക്ഷത വഹിച്ചു. കൺവീനർ താര രഞ്ജിത്ത്, വൈസ് ചെയർപഴ്സൻ നിതാ ദീപക്, റീഷാ ഹനീഷ്, അമീന റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
English Summary : Fish Nirvana Class by Chef Pillai