കുട്ടികൾക്ക് ഇഷ്ടപ്പെടും രുചിയിൽ സ്പെഷൽ ഇറച്ചി ചോറ് ; അനില ശ്രീകുമാർ

HIGHLIGHTS
  • പ്രഷർ കുക്കറിൽ ഒരു വിസിൽ മാത്രം, ഉഗ്രൻ ചിക്കൻ റൈസ് റെഡി!
rice-chicken
SHARE

അൽപം തയാറെടുപ്പുണ്ടെങ്കിൽ പത്ത് മിനിറ്റു കൊണ്ട് തയാറാക്കാവുന്ന രസികൻ ചിക്കൻ റൈസ് രുചിയുമായി അനില ശ്രീകുമാർ.

ചേരുവകൾ

ചിക്കൻ – 1
കാരറ്റ് – 1 എണ്ണം
കാബേജ് – 1 കഷണം
തക്കാളി – 1 എണ്ണം
ബീൻസ് – 2–3 എണ്ണം
സവാള – 2 എണ്ണം
പച്ചമുളക് – 5–6 എണ്ണം
കറിവേപ്പില
മല്ലിയില
പുതിനയില
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 4 അല്ലി
ചെറിയ ഉള്ളി – 3–4 എണ്ണം
കറുവ പട്ട–
കൈമ അരി – 5 ഗ്ലാസ്സ്
വെളിച്ചെണ്ണ
നെയ്യ് – 2 ടീസ്പൂൺ
മഞ്ഞൾ പൊടി
മീറ്റ് മസാല പൊടി

പട്ട
ഗ്രാമ്പൂ
ഏലയ്ക്ക
തക്കോലം
കസ്കസ് എന്നിവ പൊടിച്ചത് – 3 സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം പച്ചക്കറികൾ അരിഞ്ഞു വയ്ക്കുക. ആദ്യം ചെറിയ ഒരു കഷണം കാബേജ് അരിയുക. അതിനു ശേഷം സവാള, ബീന്‍സ്, തക്കാളി, കാരറ്റ് എന്നിവ അരിഞ്ഞു വയ്ക്കുക. ഇനി പച്ചമുളക്, മല്ലിയില, പുതിനയില, രണ്ടു തണ്ട് കറിവേപ്പില എന്നിവ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒന്ന് ചതച്ചെടുക്കുക. (പുതിനയില അധികം ചേർക്കരുത്. അധികം ആയാൽ അതിന്റെ ഒരു ചുവ ഉണ്ടാകും.) അതിനുശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചെടുക്കുക. കുറച്ചു കറുവ പട്ട കൂടി എടുക്കുക. 

ഇനി ചോറ് തയാറാക്കുന്നതിനായി  കൈമ അരിയാണ് ഉപയോഗിക്കുന്നത്. 5 ഗ്ലാസ്സ് അരിയാണ് എടുക്കുന്നത്. ഇതിന്റെ കൂടെ ചിക്കനും ചേർത്ത് വയ്ക്കുന്നതു കൊണ്ട് 9 ഗ്ലാസ്സ് വെള്ളം ചേർത്താൽ മതി. അരി തന്നെയാണ് വേവിക്കുന്നത് എങ്കിൽ 5 ഗ്ലാസ്സ് അരിക്ക് 10 ഗ്ലാസ്സ് വെള്ളം ആണ് ചേർക്കുന്നത്. അരി നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം അരിയിൽ നിന്ന് നന്നായി വെള്ളം ഊറ്റിക്കളയണം. ഇനി സ്റ്റൗ കത്തിച്ച് ഒരു കുക്കർ വച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണയും 2 സ്പൂൺ നെയ്യും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പട്ട എന്നിവ ഇടുക (ഇത്രയും ചേർത്ത് അരി കൂടി ചേർത്താൽ ഗീ റൈസ് റെഡിയാക്കാം) അതിനുശേഷം സവാള ചേർത്ത് വഴറ്റുക. 

സവാളയോടൊപ്പം കാബേജ് അരിഞ്ഞതും കൂടി ഇട്ട് ഒന്നു വഴന്നു വന്നതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ബീന്‍സും കാരറ്റും തക്കാളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക. അതിനുശേഷം അരച്ചു വച്ച മല്ലിയില, പുതിനയില, കറിവേപ്പില, പച്ചമുളക് മിക്സ് ചേർക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മീറ്റ് മസാല, പട്ട്, ഗ്രാമ്പൂ, തക്കോലം, കസ്കസ് എന്നിവ പൊടിച്ചതും (3 ചെറിയ സ്പൂൺ) ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം മുറിച്ചു വച്ച ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് വെള്ളം ഊറ്റിയ കൈമ അരിയും ഒൻപതു ഗ്ലാസ്സ് വെള്ളവും കൂടി ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ കേൾക്കുന്നതു വരെ വേവിക്കുക. ഒരു വിസിൽ വന്ന ശേഷം തീ ഓഫ് ചെയ്യുക. പ്രഷർ മുഴുവൻ പോയ ശേഷം മാത്രം കുക്കർ തുറക്കാവൂ. അഞ്ചു മിനിറ്റു കഴിഞ്ഞു കുക്കർ തുറക്കുക. സ്പെഷ്യൽ ഇറച്ചി ചോറ് റെഡി.

English Summary : Chicken erachi choru video by Anila Sreekumar.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS