ADVERTISEMENT

വ്യത്യസ്ത രുചിയിൽ തയാറാക്കാവുന്ന തിരുപ്പതി ചമ്മന്തി, ആന്ധ്രപ്രദേശിലെ സവിശേഷ രുചിക്കൂട്ടാണ്.

 

ചേരുവകൾ

 

  • തേങ്ങ ചിരകിയത് 
  • മല്ലി
  • കടലപ്പരിപ്പ്
  • ഉപ്പ്
  • ശർക്കര
  • പുളി
  • വറ്റൽ മുളക് 
  • പിരിയൻ മുളക്  
  • ജീരകം 

 

തയാറാക്കുന്ന വിധം 

 

  • ഫ്രൈയിങ് പാൻ ചൂടായ ശേഷം അതിലേക്ക് തേങ്ങ ചിരകിയതും കുറച്ച് മല്ലിയും കുറച്ച് കടലപ്പരിപ്പും രണ്ട് വറ്റൽ മുളകും ഒരു പിരിയൻ മുളകും കുറച്ച് ജീരകവും ഇട്ട് എണ്ണയില്ലാതെ മൂപ്പിച്ചെടുക്കുക. 
  • ഇവയെല്ലാം ചെറുതായി മൂത്തു വരുമ്പോൾ തീ ഓഫ് ചെയ്യുക. അതിനുശേഷം ചെറിയൊരു കഷണം വാളൻ പുളി കൂടി ചേർത്തിളക്കുക. ഇനി ഇതിലേക്ക് കുറച്ചു ശർക്കര പൊടിച്ചതും ആവശ്യത്തിനു ഉപ്പും കൂടി ചേർക്കുക. 
  • ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. എണ്ണ ഒട്ടും ചേർക്കാത്തതിനാൽ കുറച്ചു കൂടുതൽ എണ്ണ ഒഴിച്ചു കടുക് താളിക്കാം. 
  • വെളിച്ചെണ്ണ ഉപയോഗിക്കരുത്. വെജിറ്റബിൾ ഓയിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നല്ലെണ്ണ ഇഷ്ടമുള്ളവർക്ക് അതുപയോഗിക്കാം. 
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ചു ചൂടായശേഷം അതിലേക്ക് കടുകിട്ട് പൊട്ടിക്കഴിയുമ്പോൾ  ഒന്നോ രണ്ടോ വറ്റൽ മുളകും കുറച്ചു കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് തയാറാക്കി വച്ചിരിക്കുന്ന ചമ്മന്തിയിലേക്ക് ഒഴിക്കുക. 

 

English Summary : Tirupatichutney, Lekha MG Sreekumar Cooking Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com