ADVERTISEMENT

വളരെ കുറഞ്ഞ സമയം കൊണ്ട് ഇൻസ്റ്റന്റ് റവ ദോശ (സോഫ്റ്റും ക്രിസ്പ്പിയുമായി) തയാറാക്കാനുള്ള ടിപ്സുമായി ഫുഡ് വ്ലോഗർ വീണ. പുതിയ ചാനലായ വീണാസ് ക്യുക്ക് റെസിപ്പീസിലുടെയാണ് എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. നാലു മിനിറ്റിൽ താഴെയുള്ള വിഡിയോകളാണ് പുതിയ ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ചേരുവകൾ

  • റവ വറുത്തത് – 1/2 കപ്പ്
  • അരിപ്പൊടി വറുത്തത് – 1/2 കപ്പ്
  • മൈദ – 1/4 കപ്പ്
  • വെള്ളം – 2 1/2 കപ്പ്
  • ഉപ്പ് – 1/2 ടീസ്പൂൺ
  • പഞ്ചസാര – 1/2 ടീസ്പൂൺ
  • പച്ചമുളക് – 3 എണ്ണം
  • ഇഞ്ചി – 1 ടീസ്പൂൺ
  • ജീരകപ്പൊടി– 1/2 ടീസ്പൂൺ
  • കറിവേപ്പില 
  • മല്ലിയില
  • കുരുമുളക് – 1 ടീസ്പൂൺ
  • കശുവണ്ടി– ആവശ്യത്തിന് 
  • കായം പൊടിച്ചത് – 1/4 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അരക്കപ്പ് റോസ്റ്റ് ചെയ്ത റവയും അരക്കപ്പ് വറുത്ത അരിപ്പൊടിയും (ഇടിയപ്പത്തിനുപയോഗിക്കുന്ന പൊടി) കാൽ കപ്പ് മൈദ അല്ലെങ്കിൽ ആട്ടയും അര ടീസ്പൂൺ ഉപ്പും കാൽ ടീസ്പൂൺ കായത്തിന്റെ പൊടി അര ടീസ്പൂൺ ജീരകത്തിന്റെ പൊടി അല്ലെങ്കിൽ ചെറിയ ജീരകം അര ടീസ്പൂൺ പഞ്ചസാരയും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും മല്ലിയിലയും ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ കുരുമുളകും കുറച്ച് കശുവണ്ടി അരിഞ്ഞതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് മുഴുവൻ കട്ടകളും ഉടച്ചതിനുശേഷം ബാക്കി വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. നല്ല വെള്ളം പോലെ ഇരിക്കണം. ദോശയുടെ ബാറ്റർ. ഇത് ഇൻസ്റ്റന്റ് ആയിട്ടുണ്ടാക്കാം. 20 മിനിറ്റു വച്ച ശേഷവും ഉണ്ടാക്കാം. ഇവിടെ ഇന്‍സ്റ്റന്റായി ആണ് റവ ദോശ ചുടുന്നത്. 

 

സ്റ്റൗ കത്തിച്ച് ഒരു ദോശ തവ ഹൈ ഫ്ലേമില്‍ വച്ച് ചൂടാക്കുക. തവയിലേക്ക് നല്ലെണ്ണയോ നെയ്യോ തടവിക്കൊടുക്കുക. നോൺ സ്റ്റിക്ക് തവ ആണെങ്കിലും എണ്ണയോ നെയ്യോ പുരട്ടണം. തവ നന്നായി ചൂടായ ശേഷം ഓരോ പ്രാവശ്യവും ബാറ്റർ നന്നായി ഇളക്കി മുകളിലുള്ള ഭാഗം തവയിലേക്ക് ഒഴിച്ചു കൊടുക്കുക. മീ‍ഡിയം ഫ്ലേമിലേക്കു മാറ്റിയ ശേഷം നെയ്യോ നല്ലെണ്ണയോ ദോശയുടെ മുകളിലായി ഒഴിച്ചു കൊടുക്കാം. നന്നായി മൊരിഞ്ഞു വരുമ്പോൾ എടുക്കാം. മറിച്ചിടേണ്ട ആവശ്യമില്ല. ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും തവ ഹൈ ഫ്ലേമിൽ വയ്ക്കുക. അതിനുശേഷം എണ്ണ തടവിയതിനു ശേഷം മീഡിയം ഫ്ലേമിലേക്കു മാറ്റുക. സോഫ്റ്റ് റവ ദോശ വേണമെന്നുള്ളവർക്ക് അധികം മൊരിക്കാതെ എടുക്കാം. സാമ്പാറോ വെള്ള ചമ്മന്തിയോ കൂട്ടി കഴിക്കാം.

 

English Summary : Try this special crispy dosa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com