ADVERTISEMENT

‘‘എക്സലന്റ്, എക്സലന്റ്, എക്സലന്റ്... കരിമീൻ ഒരുപാടു കഴിച്ചിട്ടുണ്ട്, കരിമീനിന്റെ ആരാധകനാണ്, കേരളത്തിൽ ഷൂട്ടിങ്ങിന് എത്തിയപ്പോഴൊക്കെ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും കരിമീൻ കഴിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തവും അതീവ രുചികരവുമാണ് ഫിഷ് നിർവാണ.’’ ഉലകനായകൻ കമൽഹാസൻ പറയുന്നത് തന്റെ ഹൃദയം കീഴടക്കിയ, ഷെഫ് സുരേഷ് പിള്ളയുടെ ‘നിർവാണ’ രുചിയെപ്പറ്റിയാണ്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായ കമൽഹാസനു വിരുന്നൊരുക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള മനോരമ ഓൺലൈനോട് സംസാരിക്കുന്നു:

chef-pillai-kamal-hasan-01

 

chef-pillai-kamal-hasan

‘ഷെഫ് ലൈഫിലെ ഏറ്റവും മികച്ചൊരു അനുഭവമായിരുന്നു അത്. കൊച്ചിയിൽ ഷെഫ് പിള്ള റസ്റ്ററന്റിന്റെ ലോഞ്ചിൽ നിൽക്കുമ്പോഴാണ് കമൽഹാസന് അത്താഴമൊരുക്കാനുള്ള വിളി വരുന്നത്. കമൽഹാസന്റെ സുഹൃത്തും കണ്ണൂർ സ്വദേശിയുമായ സുനിലും മനോരമ വീക്കിലി എഡിറ്റർ ഇൻ ചാർജ് എം എസ് ദിലീപും വഴിയാണ് അദ്ദേഹത്തെ പരിചയപ്പെടാനുള്ള അവസരം ലഭിച്ചത്. ചെറിയൊരു വിരുന്നൊരുക്കാൻ പെട്ടെന്നു ചെന്നൈയിൽ എത്തണമെന്നാണ് ആവശ്യം. കരിമീൻ നിർവാണയും മത്തി ഫ്രൈയുമാണ് മെനുവിൽ അവർ ആവശ്യപ്പെട്ടത്. കൊച്ചിയിലെ ‘പെടയ്ക്കണ’ കരിമീനും തിളങ്ങുന്ന മത്തിയുമായി രാവിലെതന്നെ ചെന്നൈയ്ക്കു ഫ്ലൈറ്റ് പിടിച്ചു.  

chef-pillai-kamal-hasan-03

 

chef-pillai-kamal-hasan-04

കമൽഹാസന്റെ ചെന്നൈയിലെ രാജ് കമൽ സ്റ്റുഡിയോയിലായിരുന്നു വിരുന്ന്, സ്റ്റുഡിയോയുടെ മുകൾനിലയിൽ പാചകം ചെയ്യാനുള്ള സംവിധാനവും അദ്ദേഹം ഒരുക്കി. വൈകിട്ട് 5 മുതൽ 12 വരെ പാചകത്തിന്റെ ഓരോ ഘട്ടവും അദ്ദേഹം കൂടെയുണ്ടായിരുന്നു. കോതമംഗലത്ത് ‘ഈറ്റ’ സിനിമ ഷൂട്ട് ചെയ്തപ്പോൾ കുട്ടനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും നാടൻ ഭക്ഷണം രുചിക്കാൻ പോയ ഓർമകളും അദ്ദേഹം പങ്കുവച്ചു. സീ ഫുഡിൽ ചെമ്മീൻ അലർജിയായാതു കൊണ്ട് കരിമീനും മത്തിയുമാണ് അദ്ദേഹത്തിന്റെ ഇഷ്ട വിഭവങ്ങൾ.’’ 

chef-pillai-kamal-hasan-05

 

chef-pillai-kamal-hasan-06
chef-pillai-kamal-hasan-11
എം എസ് ദിലീപ്, സുനിൽ, കമൽഹാസൻ, ലിസി എന്നിവർ.

തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ ദേവിശ്രീപ്രസാദ്, താരങ്ങളായ ആൻഡ്രിയ ജെറമിയ, ലിസി, കാളിദാസ് ജയറാം തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു. 

chef-pillai-kamal-hasan-07
chef-pillai-kamal-hasan-08
chef-pillai-kamal-hasan-09
chef-pillai-kamal-hasan-10

‘ബെസ്റ്റ് ഫിഷ് എവർ, ഷെഫ് പിള്ളൈ റോക്ക്സ്...’എന്നായിരുന്നു കാളിദാസ് ജയറാമിന്റെ പ്രതികരണം.

‘കേരളത്തിലെ ഷൂട്ടിങ് ഇഷ്ടപ്പെടുന്നത് അവിടുത്തെ ഭക്ഷണം കഴിക്കാമെന്നുള്ള സന്തോഷത്തിലാണ്, രുചിയിലൂടെ കേരളത്തിലേക്കു തിരിച്ചു കൊണ്ടു പോയതിനു നന്ദി’ – നടി ആൻഡ്രിയ പറഞ്ഞു.

 

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘വിക്രം’ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾക്കിടയിലാണ് അടുത്ത സുഹൃത്തുക്കൾക്കായി അദ്ദേഹം വിരുന്നൊരുക്കിയത്.

 

English Summary : Chef Suresh Pillai stuns Kamal Haasan with his 'Fish Nirvaana'; the actor obsess over his love for Karimeen.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com