ADVERTISEMENT

‘റിമിയല്ലേ ചെയ്യുന്നത് ഇതൊക്കെ ആരെങ്കിലും വയ്ക്കുമോ’ എന്നൊക്കെ ചിലർ പറയുന്നതൊന്നും കാര്യമാക്കാറില്ല എന്ന ആമുഖത്തോടെയാണ് റിമി പാചകം തുടങ്ങുന്നത്. പഞ്ചസാരയൊക്കെ ഇട്ട ബട്ടർ ചിക്കൻ കറിയെന്നു കേട്ട് ആരും കളിയാക്കണ്ട, റസ്റ്ററന്റ് രുചിയെ വെല്ലുന്ന കറി പരിചയപ്പെടുത്തുകയാണ് റിമി ടോമി. സൂപ്പർ ഫോർ കുടുംബാംഗങ്ങൾക്കും ഈ ചിക്കൻ കറി കൊടുക്കുമെന്നും റിമി പറയുന്നു, വിധു അണ്ണനൊക്കെ ഇത്തിരി പുച്ഛം കൂടുതലാണ്...ഷാൻ റഹ്മാനും ജീവയ്ക്കുമൊക്കെ കൊടുക്കണം ഈ കറി...പാചകത്തിനൊപ്പം രസകരമായ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട് റിമി.

ബട്ടർ ചിക്കൻ ചേരുവകൾ

  • എല്ലില്ലാത്ത ചിക്കൻ – 300 ഗ്രാം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • മുളകു പൊടി – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • എണ്ണ

ഗ്രേവിക്ക് ആവശ്യമായ ചേരുവകൾ

  • തക്കാളി – 500 ഗ്രാം
  • സവാള– 100 ഗ്രാം
  • അണ്ടിപ്പരിപ്പ് – 50 ഗ്രാം
  • വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • കസൂരി മേത്തി – 1 ടീ സ്പൂൺ
  • ഗരം മസാല– 1/2 ടീസ്പൂൺ
  • പഞ്ചസാര – 4 ടേബിൾ സ്പൂൺ
  • കശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
  • ബട്ടർ – 5 ടേബിൾ സ്പൂൺ
  • ക്രീം – 3 ടേബിൾ സ്പൂൺ
  • വിനാഗിരി – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • ഉലുവ പൊടിച്ചത് 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ചിക്കൻ കഷ്ണങ്ങളെടുത്ത് (300 ഗ്രാം – എല്ലില്ലാത്തത്) അതിൽ ഒരു ടേബിൾ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി പുരട്ടി 15 മിനിറ്റു വയ്ക്കുക. 

സ്റ്റൗ കത്തിച്ച് ഒരു ഫ്രൈയിങ് പാൻ വച്ച് അതിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടായ ശേഷം ചിക്കൻ കഷ്ണങ്ങൾ ചെറുതായി ഒന്നു ഫ്രൈ ചെയ്ത് എടുക്കുക. ഇതേ എണ്ണയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് അതിലേക്കു നേരത്തെ എടുത്തു വച്ചിരിക്കുന്ന ബട്ടറിൽ നിന്ന് ഒരു ടേബിൾസ്പൂൺ ബട്ടർ കൂടി ചേർത്ത് സവാള വഴറ്റി എടുക്കുക. സവാള വഴന്നു വരുമ്പോൾ തക്കാളി അരിഞ്ഞതും അണ്ടിപ്പരിപ്പും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ ഗരംമസാലയും രണ്ടു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാരയും (പഞ്ചസാര രണ്ടോ മൂന്നോ ടേബിൾ സ്പൂണ്‍ ചേർത്താലും മതിയാകും) തക്കാളി േവകാൻ ആവശമുള്ളത്രയും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് മീഡിയം ഫ്ലെയ്മിൽ 15–20 മിനിട്ട് നേരം വേവിക്കുക. കുറച്ചു ബട്ടർ കൂടി ചേർത്തിട്ടുണ്ട്. പതിനഞ്ചു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്ത് ഇതെല്ലാം ഒരു മിക്സിയുടെ ജാറിൽ പേസ്റ്റു പോലെ അരച്ചെടുക്കുക. ഈ അരപ്പ് അരിച്ചെടുത്ത് അതേ പാനിലേക്ക് ഒഴിച്ച് അതിലേക്ക് ബാക്കിയുള്ള ബട്ടറും രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്തിളക്കി വറുത്ത വച്ചിരിക്കുന്ന ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക. തീ കുറച്ച് വേണം ഇതെല്ലാം ചെയ്യാൻ. ഇതിലേക്ക് ഒരു ടീ സ്പൂൺ കസൂരി മേത്തിയും മൂന്നു േടബിൾ സ്പൂൺ ഫ്രഷ് ക്രീമും (ഇവിടെ ഉപയോഗിച്ചിരിക്കുന്നത് വിപ്പിങ് ക്രീമാണ്) ചേർത്ത് മിക്സ് ചെയ്ത് ചെറിയ തീയിൽ അഞ്ചു മിനിട്ടു നേരം അടച്ചു വച്ചു വേവിക്കുക. ബട്ടർ ചിക്കൻ റെഡി.

English Summary : Restaurant style butter chicken curry video by Rimi Tomy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com