ADVERTISEMENT

പോത്തിന്റെ വാരിയെല്ല് വാങ്ങി മസാലതിരുമ്മി 3 മണിക്കൂറോളം ചെറു തീയിൽ ഇട്ടു തിളപ്പിച്ച്, കുരുമുളകു ചേർത്തു വറ്റിച്ച് ഉലർത്തിയെടുത്തതിനൊപ്പം പൊറോട്ട കൂട്ടി ഒരു പിടി പിടിച്ചാൽ ഉണ്ടല്ലോ, എന്റെ പൊന്നോ ... ഒന്നും പറയാനില്ല. നല്ല നാടൻ വിഭവമാണെങ്കിലും പ്ലേറ്റിൽ നിരത്തിയപ്പോൾ ഒന്ന് പരിഷ്കാരിയാക്കി.

ചേരുവകൾ

  • പോത്തിന്റെ വാരിയെല്ല്  - 2 കിലോഗ്രാം
  • സവാള-  2
  • തക്കാളി - 2
  • പച്ചമുളക് - 4
  • പെരുംജീരകം - ഒരു സ്പൂൺ
  • വെളുത്തുളളി - 1 അല്ലി
  • മുളക്, മഞ്ഞൾപ്പൊടി – 1 സ്പൂൺ വീതം
  • മല്ലിപ്പൊടി - ഒരു സ്പൂൺ
  • കുരുമുളകുപൊടി - ആവശ്യത്തിന്
  • വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില – 2 തണ്ട്

തയാറാക്കുന്ന വിധം

ഒരു ചീനിച്ചട്ടിയിൽ  വെളിച്ചെണ്ണ ഒഴിച്ച്. ഇറച്ചിക്കു ചേർക്കുന്ന മസാലകൾ ചേർത്ത് ചെറു തീയിൽ വെള്ളം ഒട്ടും ഒഴിക്കാതെ നന്നായി വേകുന്നതുവരെ വേവിക്കുക. ഇറച്ചി പാകം ആയില്ല എങ്കിൽ അൽപം വെള്ളം ചേർക്കാവുന്നതാണ് .

അതൊന്നു നിറം മാറി വരുമ്പോൾ സവാള ചേർക്കുക. വഴന്നതിനു ശേഷം തക്കാളി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക. ശേഷം വെളിച്ചെണ്ണയിൽ തേങ്ങാക്കൊത്ത്, ചുവന്നുള്ളി, കറിവേപ്പില, പെരുംജീരകം, കുരുമുളക് എന്നിവ മൂപ്പിച്ച് ചേർത്താ കറി റെഡി.

Content Summary : Slow cooked buffalo ribs and Malabar porotta.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com