ADVERTISEMENT

സീസണൽ ഫുഡ് എന്നു പറയുന്നത് വളരെ പ്രാധാന്യമുള്ളതാണ്. പണ്ടു കാലത്ത് ഇതൊരു ശീലമായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ ലോക്കൽ, സീസണൽ എന്നു പറയുന്നതിന്റെ പ്രാധാന്യം വർധിച്ചു വരികയാണ്. നമ്മുടെ ചുറ്റുപാടിൽ എന്താണ് ഉണ്ടാവുക അതാണ് ഏറ്റവും നല്ല ഭക്ഷ്യയോഗ്യമായ സാധനം. കേരളത്തിൽ മാങ്ങയുടെ സീസൺ നമുക്കറിയാം. പച്ചമാങ്ങ കിട്ടുന്ന സമയത്താണ് പച്ചമാങ്ങ ഉപയോഗിക്കേണ്ടത്. ആ ഒരു സമയത്ത് ഒരു പക്ഷേ തമിഴ്നാട്ടിൽ മാങ്ങ ഉണ്ടാവാം. ആ മാങ്ങ കഴിക്കാതെ കേരളത്തിൽ ഉള്ള മാങ്ങ കഴിക്കുക. മുരിങ്ങയ്ക്ക ഉള്ള സമയത്ത് മുരിങ്ങയ്ക്ക കഴിക്കുക. അല്ലെങ്കിൽ ചേന ഉണ്ടാകുന്ന സമയത്ത് ചേന കഴിയ്ക്കുക. 

 

365 ദിവസവും നമുക്ക് എല്ലാ ഭക്ഷണവും കിട്ടുമെങ്കിലും അതിന്റെ ഏറ്റവും ബെസ്റ്റ് അതിന്റെ സീസണൽ സമയത്തായിരിക്കും. മാമ്പഴം തന്നെ േകരളത്തിൽ മാമ്പഴം എപ്പോഴാണ് കിട്ടുക. ആ ഒരു സമയത്തെ ഭക്ഷണങ്ങൾ കഴിച്ചു ശീലിക്കുക എന്നുള്ളതാണ്  വിദേശത്തുള്ളവരും എല്ലാവരും ഇപ്പോൾ ശീലിക്കുന്നത്. ഇംഗ്ലണ്ടിലൊക്കെയുള്ള ചില നല്ല റസ്റ്റോറന്റുകളിൽ തക്കാളിയുടെ സീസണല്ലെങ്കിൽ ആ മെനുവിൽ തക്കാളിയില്ലാത്ത വിഭവങ്ങളായിരിക്കും. അത് നമുക്ക് ആലോചിക്കാൻ പറ്റുമോ? ഉള്ളിയും തക്കാളിയും സീസണൽ അല്ല! നമുക്ക് പക്ഷേ എല്ലാ ദിവസവും ഉള്ളിയും തക്കാളിയും വേണം. എവിടുന്ന്? നാസിക്കിൽ നിന്നോ മറ്റ് എവിടെ നിന്നു വേണമെങ്കിലും ഉള്ളി ഇവിടെ വരും. അങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകളുള്ള കാലഘട്ടമാണിത്. 

 

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ മഴക്കാലത്ത് ഒരുപാട് വാരിവലിച്ചു കഴിക്കരുത്. പലർക്കും കോവിഡ് വന്നതിനു ശേഷം ഇമ്മ്യൂണിറ്റി പ്രശ്നങ്ങളുണ്ടാകാറുണ്ട്. മഴക്കാലത്ത് ആവശ്യാനുസരണം ഭക്ഷണം കൃത്യമായ സമയത്ത് നമ്മുടെ ശരീരത്തിന് അനുയോജ്യമായ രീതിയിൽ കഴിക്കണം. നമ്മുടെ ശരീരത്തിനാവശ്യമായ ഭക്ഷണം എന്താണെന്ന് അവരവർ തന്നെ തിരിച്ചറിയുക. രുചിയോടു കൂടി ഒരുപാട് ഭക്ഷണം കഴിച്ചിട്ട് നമുക്കുണ്ടാകുന്ന അസ്വസ്ഥതകൾ നമുക്കറിയാം. അതിനൊരു നിയന്ത്രണവും കൃത്യതയും വേണം.

 

ഉദാഹരണത്തിന് മമ്മൂക്ക അദ്ദേഹത്തിന് എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും അളവ് എന്നു പറയുന്നത് പ്രധാനമാണ്. ചോറിനും മീൻകറിക്കും എത്ര രുചിയുണ്ടെങ്കിലും വീണ്ടും കഴിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും അദ്ദേഹമത് കഴിക്കില്ല. നമ്മുടെ വിശപ്പിനനുസരിച്ചോ രുചിയുടെ അളവുകോലു വച്ചോ അല്ല ഭക്ഷണം കഴിക്കേണ്ടത്. നമ്മുടെ ശരീരം എന്താണോ ആവശ്യപ്പെടുക അതനുസരിച്ചാണ്. നമ്മൾ പണ്ടൊക്കെ ഒരുപാട് ജോലി ചെയ്തിട്ടാണ് മൂന്ന് നേരം ആഹാരം കഴിക്കുക. ഇപ്പോൾ നമ്മുടെ ജോലിയും കാര്യങ്ങളും ഒക്കെ മാറി ഭക്ഷണം ഏതു സമയത്തും ലഭ്യമാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് എന്തും വാങ്ങിക്കഴിക്കാവുന്ന ഒരു സാമ്പത്തിക സ്ഥിതി ഒട്ടുമിക്ക ആൾക്കാർക്കുമുണ്ട്. അതു വച്ച് നമ്മൾ രാവിലെ വളരെ വിശാലമായിട്ട് കഴിക്കുന്നു അല്ലെങ്കിൽ രാവിലെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി ഉച്ചയ്ക്ക് അതുകൂടി ചേർത്തു കഴിക്കുന്നു. അതിനു ശേഷം ഡിന്നർ കഴിക്കുന്നു. ശരീരത്തിന് അനുയോജ്യമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. അവരവരുടെ ഡയറ്ററി അനുസരിച്ചുള്ള കാര്യങ്ങൾ അളവു കൃത്യമായിട്ട് കഴിച്ചു കഴിഞ്ഞാൽ അതായത് ഭക്ഷണം വളരെ മാന്യമായ രീതിയിൽ കഴിക്കുന്നവരാണ് നല്ല ആരോഗ്യത്തോടു കൂടി ദീർഘകാലം ജീവിക്കുക. അത് ശീലിക്കുക എന്നുള്ളത് കുറച്ചു പ്രയാസമാണ്. 

 

കേരളീയ ഭക്ഷണം എന്നു പറയുന്നത് ഏറ്റവും രുചികരമാണ്. നല്ല മീന്‍കറിയും ചോറും അല്ലെങ്കിൽ പൊറോട്ടയും ബീഫും കിട്ടിക്കഴിഞ്ഞാൽ വയറു നിറഞ്ഞിരുന്നാൽ പോലും വേണ്ട എന്നു പറയാൻ തോന്നില്ല. ആ ഒരു നിശ്ചയം ആരെടുക്കുന്നോ അവരൊക്കെയാണ് ആരോഗ്യകരമായി ജീവിക്കുക. ഭക്ഷണകാര്യത്തിൽ ഒരു അച്ചടക്കം എല്ലാവരും കൊണ്ടു വരിക എന്നുള്ളത് മലയാളികൾ ശീലിച്ചിരിക്കേണ്ട കാര്യമാണ്.

 

English Summary : Celebrity chef Suresh Pillai on Seasonal food.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT